
ആരാധകർ ഹാപ്പി; ‘സഹായമില്ലാതെ പടികൾ കയറുന്ന വിഡിയോ പങ്കുവെച്ച് പന്ത്
text_fieldsകഴിഞ്ഞ വർഷം സംഭവിച്ച വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് റിഷഭ് തന്റെ ഫാൻസിന് ആശ്വാസം പകരുന്ന പുതിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഊന്നുവടിയുടെ സഹായമില്ലാതെ പതുക്കെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ താരം മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാലിപ്പോൾ, ആരുടെയും സഹായമില്ലാതെ പടികൾ കയറുന്നതിന്റെ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
വിഡിയോയുടെ തുടക്കത്തിൽ പടികൾ കയറുന്നതിന് പന്ത് അൽപ്പം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിൽ താരം അത് സുഗമമായി ചെയ്തു, അസ്വസ്ഥതയില്ലാതെ പന്ത് പടികൾ കയറുന്നതായി കാണാം. "മോശമില്ല റിഷഭ്. ലളിതമായ കാര്യങ്ങൾ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും." - വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ എഴുതി,
തന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആരാധകർക്കായി ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി റിഷഭ് പന്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. യുവരാജ് സിങ്ങും സുരേഷ് റെയ്നയും ശ്രീശാന്തും, ഹർഭജനുമടങ്ങുന്ന നിരവധി താരങ്ങൾ പന്തിനെ സന്ദർശിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് താരം കളിക്കുമോ എന്നടക്കം ആരാധകർ വിഡിയോയുടെ താഴെ ചോദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
