Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അധികം ഉപയോഗിക്കാത്ത ബാറ്റുകൾ വിൽപ്പനക്ക്​; സ്​മിത്തിനെയും ബേൺസിനെയും ട്രോളി ന്യൂസീലൻഡ്​ ആരാധകൻ
cancel
Homechevron_rightSportschevron_rightSports Specialchevron_right'അധികം ഉപയോഗിക്കാത്ത...

'അധികം ഉപയോഗിക്കാത്ത ബാറ്റുകൾ വിൽപ്പനക്ക്'​; സ്​മിത്തിനെയും ബേൺസിനെയും ട്രോളി ന്യൂസീലൻഡ്​ ആരാധകൻ

text_fields
bookmark_border

ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ മോശം പ്രകടനം തുടരുന്ന ആസ്​ട്രേലിയൻ ബാറ്റ്​സ്​മാൻമാരായ സ്റ്റീവ്​ സ്​മിത്തിനെയും ജോ ബേൺസിനെയും ട്രോളിയ ന്യൂസീലൻഡ്​ ആരാധകനാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്​. പാകിസ്​താനും കിവികളും തമ്മിൽ ക്രൈസ്റ്റ്​ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു സംഭവം. മത്സരം കാണാനെത്തിയ ആരാധകൻ ഒരു പ്ലക്കാർഡും കൈയ്യിലേന്തിയിരുന്നു.

'ക്രിക്കറ്റ്​ ബാറ്റുകൾ വിൽപ്പനക്ക്​... വളരെ കുറച്ച്​ മാത്രം ഉപയോഗിച്ചത്​. സ്റ്റീവ്​ സ്​മിത്തിനെയോ, ജോ ബേൺസിനെയോ വിളിക്കുക. @ ക്രിക്കറ്റ്​ ആസ്​ട്രേലിയ'. -ആരാധക​െൻറ പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത്​ ഇങ്ങനെയായിരുന്നു. എന്തായാലും സംഭവം ന്യൂസീലൻഡ്​ ആരാധകർക്കൊപ്പം ഇന്ത്യൻ ​ടീമി​െൻറ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്​.

ഇന്ത്യക്കെതിരെ ബേൺസും സ്​മിത്തും മോശം പ്രകടനം തുടരുന്നത്​ ആസ്​ട്രേലിയൻ ടീമിന്​ വലിയ തലവേദനയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. അവശേഷിക്കുന്ന രണ്ട്​ ടെസ്റ്റുകളിൽ നിന്നും ബേൺസിനെ ടീം പുറത്താക്കിയിരിക്കുകയാണ്​. ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റായ സ്​മിത്തിനും ഇതുവരെ ത​െൻറ കഴിവ്​ പുറത്തെടുക്കാനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandSteve SmithJoe Burns
News Summary - New Zealand fan brutally trolls Steve Smith and Joe Burns
Next Story