Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'ദ്യോകോ​, ഫെഡററൽ...

'ദ്യോകോ​, ഫെഡററൽ എന്നിവരേക്കാൾ ഒരു ഗ്രാൻഡ്​സ്ലാം കൂടുതൽ നേടുന്നതിലല്ല എ​െൻറ സന്തോഷം' -നദാൽ

text_fields
bookmark_border
ദ്യോകോ​, ഫെഡററൽ എന്നിവരേക്കാൾ ഒരു ഗ്രാൻഡ്​സ്ലാം കൂടുതൽ നേടുന്നതിലല്ല എ​െൻറ സന്തോഷം -നദാൽ
cancel
camera_alt

Image: Sportskeeda

നോവാക്​ ദ്യോകോവിച്ച്​, റോജർ ഫെഡറർ എന്നിവരേക്കാൾ ഒരു ഗ്രാൻഡ്​സ്ലാം കിരീടം അധികം നേടുന്നതിനെ ആശ്രയിച്ചല്ല ത​െൻറ ഭാവിയിലെ സന്തോഷം നിലനിൽക്കുന്നതെന്ന്​ റാഫേൽ നദാൽ. നിലവിൽ മൂന്ന്​ ടെന്നീസ്​ ഇതിഹാസങ്ങളും 20 ഗ്രാൻഡ്​​സ്ലാം കിരീടങ്ങളാണ്​ ഇ​തുവരെ നേടിയിട്ടുള്ളത്​.

"നോവാക്കിനേക്കാളും റോജറിനേക്കാളും ഒരുഗ്രാൻഡ്സ്ലാം കിരീടം കൂടുതൽ ഞാൻ നേടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും എന്റെ ഭാവി സന്തോഷം എന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഇപ്പോൾ എന്താണോ ചെയ്യുന്നത്​ അത്​ തുടരും, എന്റെ കരിയർ ആസ്വദിക്കാൻ എന്നെത്തന്നെ പരമാവധി പ്രേരിപ്പിക്കും. ഒപ്പം അവിടെ നിന്ന്, എന്തായിരിക്കും സംഭവിക്കുക, ഞാൻ അതിനെ സ്വാഗതം ചെയ്യും. -റാഫ സ്പാനിഷ് മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, ചരിത്രമാകാൻ പോകുന്ന 21-ാം ഗ്രാൻഡ്​​സ്ലാം നേട്ടം ലക്ഷ്യമിടുന്ന നദാൽ തിങ്കളാഴ്ച മാർക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി തന്റെ ആസ്‌ട്രേലിയൻ ഓപ്പൺ കാമ്പയിനും തുടക്കമിട്ടിരിക്കുകയാണ്​. ദ്യോകോയും ഫെഡററുമില്ലാതെ, ആദ്യമായി​ നദാൽ ഒരു ഗ്രാൻറ്​സ്ലാമിൽ റാക്കറ്റേന്തുന്നു എന്ന പ്രത്യേകതയും​ ഇത്തവണത്തെ ആസ്‌ട്രേലിയൻ ഓപ്പണിനുണ്ട്​.

ദ്യോകോവിച്ചുമായി തനിക്ക്​ എല്ലായ്​പ്പോഴൂം നല്ല ബന്ധമുണ്ടെന്നും നദാൽ പറഞ്ഞു. എല്ലാവരുമായും നല്ല ബന്ധം നിലനിർത്തിയാൽ ജീവിതം വളരെ മികച്ചതായി മാറുമെന്നും മാർക്കോസ് ജിറോണിനെതിരായ മത്സരവിജയത്തിന്​ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു.

കഴിഞ്ഞയാഴ്ച മെൽബൺ സമ്മർ സെറ്റ് നേടിയതിന് ശേഷം തുടർച്ചയായ അഞ്ച് മത്സരങ്ങൾ വിജയിച്ച്​ മികച്ച നിലയിലാണിപ്പോൾ നദാൽ. 2022-ൽ ഇതുവരെ താരം പരാജയമറിഞ്ഞിട്ടില്ല.

അതേസമയം, ലോക ഒന്നാംനമ്പർ ടെന്നീസ് താരമായ നൊവാക് ദ്യോകോവിച്ച്​ കനത്ത തിരിച്ചടിയാണ്​ നേരിട്ടത്​. വിസ റദ്ദാക്കിയ ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നപടി ചോദ്യം ചെയ്ത് ദ്യോകോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളിയതോടെ ആസ്ട്രേലിയൻ ഓപ്പണിൽ താരത്തിന്​ മത്സരിക്കാനായില്ല. വിസ റദ്ദായതോടെ താരത്തെ ഉടൻ നാടുകടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak DjokovicRafael NadalAustralian OpenRoger Federer
News Summary - My happiness doesn't depend on surpassing Djokovic or Federer says Nadal
Next Story