Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ നിമിഷത്തിന്​ വേണ്ടി കാത്തിരുന്ന്​ എ​െൻറ മുടി നരച്ചു; അന്ന്​ റെയ്​നയോട്​ സച്ചിൻ പറഞ്ഞത്​
cancel
Homechevron_rightSportschevron_rightSports Specialchevron_right'ഈ നിമിഷത്തിന്​ വേണ്ടി...

'ഈ നിമിഷത്തിന്​ വേണ്ടി കാത്തിരുന്ന്​ എ​െൻറ മുടി നരച്ചു'; അന്ന്​ റെയ്​നയോട്​ സച്ചിൻ പറഞ്ഞത്​

text_fields
bookmark_border

ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്​ട്ര ക്രിക്കറ്റിലെ ത​െൻറ 100ആം സെഞ്ച്വറി തികച്ചത്​ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലായിരുന്നു. ആ നേട്ടം മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കു​േമ്പാൾ കൂടെയുണ്ടായ ബാറ്റ്​സ്​മാൻ മുൻ ഇന്ത്യൻ താരം സുരേഷ്​ റെയ്​നയായിരുന്നു. 100 സെഞ്ച്വറിയെന്ന അപൂർവ്വനേട്ടം സച്ചിൻ ത​െൻറ പേരിലാക്കിയപ്പോൾ താരം തന്നോട്​ പറഞ്ഞ കാര്യങ്ങൾ ഒാർത്തെടുക്കുകയാണ്​ റെയ്ന​.

'സച്ചിൻ പാജി 100 സെഞ്ച്വറി തികച്ചപ്പോൾ മറ്റേ അറ്റത്ത് ബാറ്റുമായി​ ഞാനുണ്ടായിരുന്നു. ഷാകിബുൽ ഹസ​െൻറ പന്തിൽ ഒരു സിംഗിളെടുത്ത്​ ആ നാഴികക്കല്ലിലേക്ക്​എത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട്​ പറഞ്ഞു. 'കൊള്ളാം പാജീ... ഇതിന്​ വേണ്ടി ഒരുപാട്​ മാസങ്ങളായി കാത്തിരിക്കുകയായിരുന്നു..' എന്നാൽ അദ്ദേഹം പറഞ്ഞത്​. - 'ഇൗ നിമിഷത്തിന്​ വേണ്ടി​ കാത്തിരുന്ന്​ എ​െൻറ മുടി നരച്ചു..' എന്നായിരുന്നു.. അപ്പോഴാണ്​ എനിക്ക്​ മനസിലായത്​, എത്രത്തോളം മാനസിക സമ്മർദ്ദത്തിലൂടെയാണ്​​ അദ്ദേഹം ആ സമയത്ത്​ കടന്നുപോകുന്നതെന്ന്​​.. -റെയ്ന​ ഒരു ക്രിക്കറ്റ്​ മാസികയോട്​ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടിയ ഏക വ്യക്തിയാണ്​ സച്ചിൻ. ഏകദിനത്തിൽ 49 ഉം ടെസ്റ്റിൽ 51 ഉം സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh RainaSachin Tendulkar
News Summary - My Hair Has Turned Grey Waiting For This Moment Suresh Raina Recalls Sachin Tendulkars Words
Next Story