Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബൗളർമാർക്ക്​ ഭീഷണിയുയർത്താൻ ധോണി എന്ത്​ ചെയ്യണം..? ഉപദേശവുമായി ഗംഭീർ
cancel
Homechevron_rightSportschevron_rightSports Specialchevron_rightബൗളർമാർക്ക്​...

ബൗളർമാർക്ക്​ ഭീഷണിയുയർത്താൻ ധോണി എന്ത്​ ചെയ്യണം..? ഉപദേശവുമായി ഗംഭീർ

text_fields
bookmark_border

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈ സൂപ്പർ കിങ്​സ്​ നായകൻ മഹേന്ദ്ര സിങ്​ ധോണിയാണ്​ ക്രിക്കറ്റ്​ ലോകത്തും ഇൻറർനെറ്റിലും ചർച്ചാവിഷയം. ടീം ഉയരങ്ങളിലെത്തു​േമ്പാഴും 'തല' മാത്രം ഫോഒൗട്ടി​െൻറ പേരിൽ പലരിൽ നിന്നായി പഴികേൾക്കുകയാണ്​.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്​സ്​ ഏഴാം സ്ഥാനത്തേക്ക്​ തള്ളപ്പെട്ടതോടെ നായകൻ ധോണിയുടെ ഐ.​പി.​എ​ൽ വാ​സം അവസാനിച്ചെന്നും ഇനി തലയായി ടീമിലുണ്ടായേക്കില്ലെന്നും വരെ അനുമാനിച്ചവർ ഏറെയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ പ്ലേഒാഫിൽ കയറുന്ന ആദ്യ ടീമാക്കി ചെന്നൈയെ മാറ്റിക്കൊണ്ട്​ ധോണി ഞെട്ടിച്ചു.

ക്യാ​പ്​​റ്റ​ൻ എ​ന്ന നി​ല​യി​ലും സ്​​റ്റം​പി​ങ്ങി​ലെ മി​ന്ന​ൽ​വേ​ഗ​ത്തി​ലും ത​ന്ത്ര​ങ്ങ​ൾ മെനയുന്നതിലെ കഴിവി​െൻറ കാര്യത്തിലുമെല്ലാം ഇപ്പോഴും പുലിയാണെങ്കിലും, ബാറ്റിങ്ങി​െൻറ കാര്യമെടുത്താൽ ഇപ്പോൾ അദ്ദേഹം പഴയ ഫോമി​െൻറ ഏഴയലത്ത്​ പോലുമില്ല എന്നതാണ്​ വസ്തുത​. ഡൽഹിക്കെതിരെയും പഞ്ചാബിനെതിരെയും നടന്ന മത്സരങ്ങളിൽ സിംഗിളെടുക്കാൻ പോലും പാടുപെടുന്ന ധോണിയെയാണ്​ എല്ലാവരും കണ്ടത്​. എന്നാൽ,

ചെന്നൈ ടീമി​െൻറ മുന്നോട്ടുള്ള കുതിപ്പിന്​​ ധോണി ഫോമിലേക്കുയരേണ്ടത്​ ​അത്യാവശ്യമായി വന്നിരിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ ബൗളർമാർക്ക്​ ഭീഷണിയുയർത്താനായി ധോണി ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ നായകനുമായിരുന്ന ഗൗതം ഗംഭീർ.

ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങണമെന്നാണ്​​ ഗംഭീറി​െൻറ അഭിപ്രായം. ധോണിക്ക് കളിക്കാന്‍ ആവിശ്യത്തിന് പന്തുകള്‍ ലഭിക്കുന്നില്ലെന്നും അതുകൊണ്ട്​ തന്നെ നേരത്തെ ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ താരം തയ്യാറാവണമെന്നും ഗംഭീര്‍ പറഞ്ഞു. ഇപ്പോൾ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ്​ ധോണി ബാറ്റിങ്ങിനിറങ്ങുന്നത്. അപ്പോഴേക്കും 15 ഓവറുകൾ പിന്നിടും. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സുയര്‍ത്താന്‍ ധോണിക്ക് പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍. അത്തരം സാഹചര്യങ്ങളിൽ ക്രീസിൽ നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന്​ ആവിശ്യത്തിന് പന്തുകൾ ലഭിച്ചെന്ന്​ വരി ല്ല. അത് മറ്റ് ബാറ്റ്‌സ്മാന്‍മാരെ കൂടി സമ്മര്‍ദ്ദത്തിലാക്കും. അതോടെ അവസാന ഓവറിലെ റണ്ണൊഴുക്ക് ഗണ്യമായി കുറയുകയും ചെയ്യും.​

എന്തായാലും നിരന്തരം 'ധോണി വിമർശനം' കാരണം ട്രേളേറ്റുവാങ്ങാറുള്ള ഗംഭീറി​െൻറ പുതിയ അഭിപ്രായ പ്രകടനവും ക്രിക്കറ്റ്​ പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്​. അതേസമയം, തലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്​ ചെന്നൈ ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniGautam GambhirCSKKKR
News Summary - MS Dhoni needs to bat first says Gautam Gambhir
Next Story