Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘തല ഈസ് ബാക്ക്’; സാൾട്ട് & പെപ്പർ ലുക്കിൽ ഐ.പി.എൽ പരിശീലനത്തിനെത്തി ധോണി, വിഡിയോ വൈറൽ
cancel

‘തല ഈസ് ബാക്ക്’; സാൾട്ട് & പെപ്പർ ലുക്കിൽ ഐ.പി.എൽ പരിശീലനത്തിനെത്തി ധോണി, വിഡിയോ വൈറൽ

text_fields
bookmark_border

2020-ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും 2019 ലോകകപ്പിൽ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിക്കുകയും ചെയ്‌ത മഹേന്ദ്ര സിങ് ധോണി, ഇപ്പോഴും ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കളിക്കാരിൽ ഒരാളാണ്. വിരമിക്കലിന് ശേഷം ബാറ്റേന്തിയ ധോണിയെ ആരാധകർക്ക് കാണാൻ കഴിഞ്ഞത് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ മാത്രമായിരുന്നു.

2023ലെ ഐ.പി.എൽ സീസൺ തുടങ്ങാനിരിക്കെ പരിശീലനത്തിനിറങ്ങിയ സി.എസ്.കെ നായകന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാവുകയാണ്. നെറ്റ്‌സിൽ ധോണി ബാറ്റിങ് പരിശീലിക്കുന്ന ദൃശ്യങ്ങൾ എം.എസ് ധോണി ഫാൻസ് പങ്കുവെച്ചിട്ടുണ്ട്.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം പരിശീലനത്തിനെത്തിയ ഫോട്ടോകളും പലരും പങ്കുവെച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ ധോണി കളിക്കുന്നില്ല. അതിനാൽ ഫിറ്റ്‌നസ് നിലനിർത്താനാണ് 41കാരനായ താരം ശ്രമിക്കുന്നത്.

പുതിയ ഐ.പി.എൽ സീസൺ മാർച്ച് അവസാന വാരം മുതലോ ഏപ്രിൽ ആദ്യ വാരത്തിലോ തുടങ്ങുമെന്നാണ് സൂചന. 13 സീസണുകളിൽ ചെന്നൈ ടീമിനെ നയിച്ച ധോണി നാല് കിരീടങ്ങളാണ് നേടിയത്. ധോണിയുടെ അവസാന ടൂർണമെൻറായിരിക്കുമെന്ന് നിരീക്ഷപ്പെടുന്ന 2023 സീസണിൽ ചെന്നൈയെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാകും താരം ശ്രമിക്കുക.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MS Dhoni Back In The Nets Ahead Of IPL 2023 Viral Video
Next Story