Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'വിദ്വേഷ...

'വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നിലപാടിന്​ നന്ദി'; നീരജിനെ അഭിനന്ദിച്ച്​ മുഹമ്മദ്​ കൈഫ്​

text_fields
bookmark_border
വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നിലപാടിന്​ നന്ദി; നീരജിനെ അഭിനന്ദിച്ച്​ മുഹമ്മദ്​ കൈഫ്​
cancel

ന്യൂഡൽഹി: ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവ്​ നീരജ്​ ചോപ്രയുടെ വി​േദ്വഷ പ്രചാരണങ്ങൾക്കെതിരായ നിലപാടിനെ സ്വാഗതം ചെയ്​ത്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം മുഹമ്മദ്​ കൈഫ്​. പാകിസ്​താൻ ജാവലിങ്​ താരം അർഷാദ്​ നദീം തന്‍റെ ജാവലിനിൽ കൃത്രിമം കാണിച്ചെന്ന പ്രചാരണങ്ങൾ തള്ളിയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും നീരജ്​ രംഗത്തെത്തിയിരുന്നു.

''സ്​പോർട്​സിനെ വിദ്വേഷ പ്രചാരണങ്ങൾക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവർക്കെതിരായ നിലപാടിന്​ നീരജ്​ ചോപ്രക്ക്​ നന്ദി. കളിക്കളത്തിലെ എതിരാളിക്ക്​ നല്ലൊരു സുഹൃത്താകാൻ സാധിക്കും. അയാൾ ഏത്​ ദേശക്കാരനാണെന്നതിന്​ അവിടെ പ്രസക്തിയില്ല. സ്​പോർട്​സ്​ ഒന്നിപ്പി​േൻറതാണെന്നും വിഭജനത്തി​േൻറത്​ അല്ലെന്നും ഒരു സ്വർണമെഡൽ ​കൂടി ലോകത്തെ ഓർമിപ്പിക്കുന്നു'' -കൈഫ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ഒരു അഭിമുഖത്തിനിടെ നീരജ്​ ചോപ്ര പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച്​ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്തമാക്കി നീരജ്​ ചോപ്ര എത്തിയത്​. സംഘ്​പരിവാർ അനുകൂല മാധ്യമങ്ങളും അക്കൗണ്ടുകളുമായിരുന്നു വിദ്വേഷ പ്രചാരണത്തിന്​ പിന്നിൽ.

ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോയിലൂടെ നീരജ്​ ചോപ്ര പറഞ്ഞതിങ്ങനെ: ''മത്സരത്തിന്​ മുമ്പ്​ എല്ലാ മത്സരാർഥികളും അവരുടെ ജാവലിനുകൾ ഒഫീഷ്യൽസിനെ ഏൽപിക്കണം. ഇങ്ങനെ പരിശോധിച്ചെത്തുന്ന ജാവലിൻ ഏതു മത്സരാർഥിക്കും ഉപയോഗിക്കാം. എന്‍റെ ജാവലിൻ വെച്ച്​ പാക്​ താരം തയാറെടുപ്പ്​ നടത്തിയത്​ അങ്ങനെയാണ്​. എന്‍റെ ഉൗഴം വന്നപ്പോൾ ജാവലിൻ ഞാൻ ആവശ്യപ്പെടുകയും അദ്ദേഹം തിരികെ നൽകുകയും ചെയ്​തു'' -നീരജ്​ വ്യക്തമാക്കി. നീരജും അർഷാദും സുഹൃത്തുക്കളാണ്​.

'എന്‍റെ പേര്​ നിങ്ങളുടെ താൽപര്യങ്ങൾക്കും സ്ഥാപിത അജണ്ടകൾക്കും വേണ്ടി ഉപയോഗിക്കരുതെന്ന്​ ഞാൻ അപേക്ഷിക്കുന്നു. ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ്​ സ്​പോർട്​സ്​ ഞങ്ങളെ പഠിപ്പിക്കുന്നത്​. എന്‍റെ ചില പ്രസ്​താവനകളിൽ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നെ നിരാശപ്പെടുത്തുന്നു'' -നീരജ്​ ചോപ്ര ​ട്വീറ്റ്​ ചെയ്​തു. നീരജിന്‍റെ ട്വീറ്റ്​ പങ്കിട്ട്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraMohammad Kaif
News Summary - Mohammad Kaif thanks to neeraj chopra
Next Story