Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'മുസ്​ലിം ലൈവ്​സ്​...

'മുസ്​ലിം ലൈവ്​സ്​ മാറ്റർ' എന്നതും ലോകം പറയേണ്ടതുണ്ട്​ -ഓസിൽ

text_fields
bookmark_border
മുസ്​ലിം ലൈവ്​സ്​ മാറ്റർ എന്നതും ലോകം പറയേണ്ടതുണ്ട്​ -ഓസിൽ
cancel

ലണ്ടൻ: ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ (കറുത്തവനും ജീവിക്കണം) എന്ന്​ പറയുന്നതുപോലെ തന്നെ മുസ്​ലിം ലൈവ്​സ്​ മാറ്റർ (മുസ്​ലിമിനും ജീവിക്കണം) എന്ന്​ ലോകം പറയേണ്ടതുണ്ടെന്ന്​ ആഴ്​സണൽ ഫുട്​ബാൾ താരം മെസ്യൂത്​ ഒാസിൽ. ചൈനയിൽ ഉയിഗൂർ മുസ്​ലിംങ്ങളെ പീഡ​ിപ്പിക്കുന്നതിനെതിരായ ത​െൻറ പരാമർശങ്ങളെ പിന്തുണക്കുന്നതിൽ ആഴ്സണൽ പരാജയപ്പെട്ടതായും ഓസിൽ 'ദെ അത്​ലറ്റിക്​'ന്​ നൽകിയ അഭിമുഖത്തിൽ ഓസിൽ പറഞ്ഞു.

'മുസ്​ലിം, ക്രിസ്ത്യൻ, ജൂതൻ, കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലുമാക​ട്ടെ, നിങ്ങളുടെ മതമോ നിറമോ ഇവിടെ പ്രസക്​തമല്ല. എല്ലാവരും തുല്യരാണ്​. ഞാൻ അന്ന്​ പറഞ്ഞത് ചൈനീസ് ജനതക്കെതിരെയല്ല. ഉയിഗൂർ മുസ്‌ലിംകളെ ദ്രോഹിക്കുന്നവരെയും അവരെ സഹായിക്കാത്ത മുസ്‌ലിം രാജ്യങ്ങളെയുമാണ്​ കുറ്റപ്പെടുത്തിയത്​. ഗ്രൗണ്ടിലും പുറത്തും ഞാൻ ആഴ്സണലിനായി ഒരുപാട് കാര്യങ്ങൾ ചെയ്​തു. എന്നാൽ, ടീമി​െൻറ ഭാഗത്തുനിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നു. രാഷ്​ട്രീയകാര്യങ്ങളിൽ ഇടപെടില്ലെന്നായിരുന്നു ടീമി​െൻറ പ്രതികരണം.

അമേരിക്കയിൽ ജോർജ്​ ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോൾ 'ബ്ലാക്ക്​ ലൈവ്​സ് മാറ്റർ' എന്ന്​ പറഞ്ഞ്​ എല്ലാവരും പിന്തുണച്ചു. വളരെ ശരിയായിരുന്നുവത്​.​ നാമെല്ലാവരും തുല്യരാണ്. ആളുകൾ അനീതിക്കെതിരെ പോരാടുന്നത് നല്ല കാര്യമാണ്. ധാരാളം കറുത്തവർ ആഴ്സണലി​െൻറ കളിക്കാരും ആരാധകരുമായുണ്ട്​. ക്ലബ് അവരെ പിന്തുണക്കുന്നത് അതിശയകരമാണ്.

അതുപോലെ തന്നെ ആഴ്സണലിന് ധാരാളം മുസ്​ലിം കളിക്കാരും ആരാധകരുമുണ്ട്​. അവരെകൂടി പിന്തുണക്കാൻ ടീം തയാറാകണം. മുസ്‌ലിം ലൈവ്സ് മാറ്റർ എന്നും ലോകം പറയേണ്ടത് പ്രധാനമാണ്' -ഓസിൽ പറഞ്ഞു.

സിൻജിയാങ്ങിൽ ഉയിഗൂർ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച്​ കഴിഞ്ഞവർഷമാണ്​ ജർമൻ ഫുട്​ബാളർ ഇൻസ്​റ്റാഗ്രാമിൽ പോസ്​റ്റിട്ടത്​. അഭിപ്രായപ്രകടനം നടത്തിയതിന് ടീം ഓസിലിനെ വിമർശിച്ചിരുന്നില്ല. എന്നാൽ, രാഷ്​ട്രീയത്തിൽ ഇടപെടില്ലെന്ന ടീമി​െൻറ നയം തുടരുമെന്ന്​​ ചൈനയിലെ സമൂഹമാധ്യമമായ വെയ്​ബോയിൽ ആഴ്​സണൽ അറിയിച്ചിരുന്നു.

കോവിഡിന്​ ശേഷം ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും പരിക്ക്​ കാരണം ഓസിലിന്​ ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. അടുത്തവർഷം കരാർ തീരുന്നത്​ വരെ ടീമി​െൻറ കൂടെയുണ്ടാകുമെന്ന്​ ഓസിൽ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalblack lives matteruighur muslimozilmuslim lives matter
News Summary - mesut ozil says that world should say muslim lives matter
Next Story