Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightയു.എസ്​ ഒാപൺ വേദിക്കു...

യു.എസ്​ ഒാപൺ വേദിക്കു പുറത്ത്​ മൈക്കും പിടിച്ച്​ ആരവമുയർത്തി ഒരു 'കട്ട ആരാധകൻ'

text_fields
bookmark_border
യു.എസ്​ ഒാപൺ വേദിക്കു പുറത്ത്​ മൈക്കും പിടിച്ച്​ ആരവമുയർത്തി ഒരു കട്ട ആരാധകൻ
cancel

ന്യൂയോർക്​: കളിപോലെതന്നെ ആവേശകരമാണ്​ ഗാലറിയിലെ ചില കളിഭ്രാന്തന്മാരുടെ സാന്നിധ്യവും. പ്രിയപ്പെട്ട താരങ്ങൾക്കുവേണ്ടി ലോകംചുറ്റുന്ന കളിപ്രേമികൾ പുതുമയല്ല. എന്നാൽ, ഇവർക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്​ കോവിഡ്​.

കാണികളെയെല്ലാം പുറത്താക്കി കളി തുടങ്ങിയപ്പോൾ, ഗാലറിയിൽ ഇരിപ്പുറക്കാതെ ഞെരിപിരികൊള്ളുകയാണ്​ ഇവർ. വീട്ടിൽ ടെലിവിഷനു മുന്നിൽ ഇരിപ്പുറക്കാത്തവർ, മത്സരവേദികൾക്കു​ പുറത്തെത്തിയും സങ്കടം തീർക്കുന്നു. കളി കാണുന്നതിനേക്കാൾ അവർക്കിഷ്​ടം പ്രിയപ്പെട്ട താരങ്ങൾക്ക്​ പ്രോത്സാഹനം നൽകലാണ്​.


അങ്ങനെയൊരാളെ ന്യൂയോർക്കിലെ യു.എസ്​ ഒാപൺ ഗ്രാൻഡ്​സ്ലാം വേദിയായ ​ബില്ലി ജീൻ കിങ്​ ടെന്നിസ്​ സെൻററിനു​ പുറത്തു കാണാം. പേര്​, ജിയോവനി ബർടോച്ചി. മാൻഹാട്ടനിലെ പേരുകേട്ട ഇറ്റാലിയൻ റസ്​റ്റാറൻറ്​ ഉടമ. ഇറ്റാലിയൻ ടെന്നിസ്​ താരങ്ങൾക്കിടയിലെ പ്രശസ്​തനാണ്​ ബർടോച്ചി. പ്രധാന ടെന്നിസ്​ ചാമ്പ്യൻഷിപ്പുകളി​െലല്ലാം ​ഇറ്റാലിയൻ താരങ്ങൾക്കു​ പിന്തുണയുമായി ബർടോച്ചിയെത്തും. കളിക്കാർക്കാവ​െട്ട ഇറ്റാലിയൻ വിഭവങ്ങളുടെ കേന്ദ്രമാണ്​ മാൻഹാട്ടനിലെ റസ്​റ്റാറൻറ്​.

ഇക്കുറി കോവിഡ്​ കാരണം കാണികൾക്ക്​ വിലക്കേർപ്പെടുത്തിയപ്പോൾ ബർടോച്ചി പെട്ടു. പക്ഷേ, പ്രിയപ്പെട്ട താരങ്ങളെ കൈവിടാൻ അദ്ദേഹം തയാറായില്ല. യു.എസ്​ ഒാപണിൽ ഇറ്റാലിയൻ താരങ്ങൾ ഇറങ്ങു​േമ്പാഴെല്ലാം മൈക്രോഫോണും സ്​പീക്കറുമായി ബർടോച്ചി ഗേറ്റിനു​ പുറത്തെത്തും. കളി തുടങ്ങിയാൽ മൈക്രോഫോണിൽ ആരവങ്ങളുമായി അദ്ദേഹമുണ്ടാവും. ആരും തിരിച്ചറിഞ്ഞില്ലെങ്കിലും കോർട്ടിലിറങ്ങുന്ന ഇറ്റാലിയൻ താരങ്ങൾക്ക്​ ശബ്​ദത്തിലൂടെതന്നെ ബർടോച്ചിയുടെ സാന്നിധ്യം തിരിച്ചറിയാം.

ബെരറ്റിനിയുടെ സൂപ്പർഫാൻ

ഇറ്റാലിയൻ ടോപ്​ സീഡും ലോക റാങ്കിങ്ങിലെ എട്ടാമനുമായ മറ്റിയോ ബെരറ്റിനിയാണ്​ ബർടോച്ചിയുടെ ഇഷ്​ടതാരം. ശനിയാഴ്​ച ബെരറ്റിനി മൂന്നാം റൗണ്ടിലും, ചൊവ്വാഴ്​ച പ്രീക്വാർട്ടർ കളിച്ചപ്പോഴും ബർടോച്ചി ഗാലറിക്കു​ പുറത്തുണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമായി ബെരറ്റിനി കളിക്കുന്നയിടങ്ങളിലെല്ലാം ബർടോച്ചി പറന്നെത്താറുണ്ട്​.


ഇരുവരും തമ്മിലെ കൂട്ടിനുമുണ്ടൊരു ഹൃദയബന്ധത്തി​െൻറ കഥ. ടെന്നിസും നല്ല ഇറ്റാലിയൻ വിഭവങ്ങളും വിളമ്പുന്ന ബർടോച്ചിയുടെ ഹോട്ടൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു തീപിടിത്തത്തിൽ നശിച്ചുപോയി. തൊട്ടുപിന്നാലെ കോവിഡ്​ വന്നതോടെ ഇൻഷുറൻസ്​ തുകവാങ്ങി ഹോട്ടൽ തുറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

ബർടോച്ചിയുടെ അവസ്​ഥ ഇറ്റാലിയൻ ടെന്നിസ്​ ചുറ്റുവട്ടങ്ങളിലുമെത്തിയതോടെ പ്രിയപ്പെട്ട ആരാധകനുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്​ ബെരറ്റിനിയും കൂട്ടരും. വൈകാതെ അമേരിക്കയിൽ മറ്റെവിടെയെങ്കിലും റസ്​റ്റാറൻറ്​​ തുറന്നുനൽകി തങ്ങളുടെ​ സൂപ്പർ ഫാനിനെ ചേർത്തുപിടിക്കാനുള്ള ശ്രമത്തിലാണ്​ അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US openMatteo BerrettiniGiovanni Bartocci
Next Story