Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നന്ദി മോദി...! ഇന്ത്യയിലെ കാണ്ടാമൃഗങ്ങൾക്ക്​ വേണ്ടി നിലകൊണ്ടതിന്​; പ്രശംസയുമായി കെവിൻ പീറ്റേഴ്‌സൺ
cancel
Homechevron_rightSportschevron_rightSports Specialchevron_rightനന്ദി മോദി...!...

നന്ദി മോദി...! ഇന്ത്യയിലെ കാണ്ടാമൃഗങ്ങൾക്ക്​ വേണ്ടി നിലകൊണ്ടതിന്​; പ്രശംസയുമായി കെവിൻ പീറ്റേഴ്‌സൺ

text_fields
bookmark_border

കാണ്ടാമൃഗങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്​ മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ. മോദിയൊരു ഹീറോ ആണെന്നും അദ്ദേഹം പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആളുകൾക്ക് ബോധവത്ക്കരണം നടത്താറുള്ള താരമാണ്​ പീറ്റേഴ്‌സൺ​.

ഇന്ത്യന്‍ കണ്ടാമൃഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനമായ അസമിൽ അവയെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച്​ മോദി രംഗത്തെത്തിയിരുന്നു. അവയുടെ ക്ഷേമത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. 'ടീം അസമി​െൻറ ശ്രമങ്ങൾ പ്രശംസനീയമാണ്​. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണ്, അവയുടെ ക്ഷേമത്തിനായി എല്ലാ നടപടികളും സ്വീകരിക്കും'. -എന്ന മോദിയുടെ ട്വീറ്റ്​ ഉദ്ധരിച്ചുകൊണ്ടായിരുന്നു പീറ്റേഴ്​സൺ നന്ദി പറഞ്ഞത്​.

'നന്ദി മോദി, കാണ്ടാമൃഗ വർഗ്ഗത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു ആഗോള നേതാവ്! എല്ലാ നേതാക്കളും അങ്ങനെ ചെയ്താൽ എത്ര നല്ലത്​. ഇന്ത്യയിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതി​െൻറ കാരണം ഇതാണ്! എന്തൊരു ഹീറോ'...! -പീറ്റേഴ്​സൺ കുറിച്ചു.

ഇന്ത്യന്‍ കണ്ടാമൃഗം ഏറ്റവും കൂടുതലുള്ള അസമിൽ ലോക കാണ്ടാമൃഗ ദിനമായ സെപ്റ്റംബര്‍ 22,​ വ്യത്യസ്തമായാണ്​ ആചരിക്കാറുള്ളത്​. സംസ്ഥാനത്തെ വനംവകുപ്പി​െൻറ പക്കലുള്ള ഏകദേശം 2500 കൊമ്പുകളുടെ ശേഖരം കത്തിക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് ഇത്തവണ നടത്തിയത്​. കാണ്ടാമൃഗ കൊമ്പുകളെ കുറിച്ച്​ പൊതുവേയുള്ള മിഥ്യാധാരണകള്‍ പൊളിക്കുന്നതിനും കാണ്ടാമൃഗ സംരക്ഷണത്തിനും വേണ്ടി നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു​.

കാണ്ടാമൃഗത്തി​െൻറ കൊമ്പുകളെടുക്കാനായി മനുഷ്യർ വേട്ടയാടാൻ ആരംഭിച്ചതോടെ ലോകത്തിലെ അഞ്ച് വ്യത്യസ്ത കാണ്ടാമൃഗങ്ങൾ ഇപ്പോൾ വംശനാശത്തി​െൻറ വക്കിലാണ്​. ചികിത്സാ ഗുണങ്ങൾ കാരണം കൊമ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇന്ത്യൻ കാണ്ടാമൃഗം എന്ന് അറിയപ്പെടുന്ന വലിയ ഒറ്റ കൊമ്പുള്ള കാണ്ടാമൃഗത്തെ IUCN ഒരു ദുർബല ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണ പദ്ധതികൾ കാരണം ഇന്ത്യയിൽ ഇവയുടെ എണ്ണം വർധിക്കുന്നുണ്ട്​. നിലവിൽ രാജ്യത്ത്​ ഏകദേശം 3,500ഓളം കാണ്ടാമൃഗങ്ങളുണ്ട്. എന്നാൽ ഇവയും വംശനാശ ഭീഷണി നേരിടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKevin PietersenRhinosIndian Rhinos
News Summary - Kevin Pietersen praises PM Modi for standing up for rhinos
Next Story