Begin typing your search above and press return to search.
exit_to_app
exit_to_app
പുതിയ സീസണിനൊരുങ്ങി ബ്ലാസ്​റ്റേഴ്​സ്​; ഇത്തവണയെങ്കിലും ഞമ്മളുടേത്​ ശരിയാവ​ുമോ?
cancel
Homechevron_rightSportschevron_rightSports Specialchevron_rightപുതിയ സീസണിനൊരുങ്ങി...

പുതിയ സീസണിനൊരുങ്ങി ബ്ലാസ്​റ്റേഴ്​സ്​; ഇത്തവണയെങ്കിലും 'ഞമ്മളുടേത്​ ശരിയാവ​ുമോ'?

text_fields
bookmark_border

ഇന്ത്യൻ സൂപ്പർ ലീഗ്​ എന്നു തുടങ്ങുമെന്ന്​ തീരുമാനമായില്ലെങ്കിലും പുതിയ സീസണിന്​ കേരള ബ്ലാസ്​റ്റേഴ്​സ്​ ഒരുങ്ങിക്കെണ്ടിരിക്കുകയാണ്​. പതിവു പോലെ ഇത്തവണയും അടിമുടി മാറും. പരിശീലക സ്​ഥാനത്ത്​ സ്​പാനിഷ്​ കോച്ച്​ കിബു വികുന എത്തുന്നത്​ മുതൽ തുടങ്ങുന്നു, പുതിയ സീസണിലേക്കുള്ള ബ്ലാസ്​റ്റേഴ്​സി​െൻറ മാറ്റങ്ങൾ. ആരൊക്കെ നിൽക്കും, ആരൊക്കെ പോകും എന്ന വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയില്ലെങ്കിലും മുൻ നിരതാരങ്ങൾക്കു വേണ്ടി ബ്ലാസ്​റ്റേഴ്​സ്​ മാനേജ്​മെൻറ്​ പണം എറിഞ്ഞുകൊണ്ടിരിക്കുകയാണ്​.പണം എറിയാം, ജയം വേണം

കോവിഡ്​ പ്രതിസന്ധിയിലാണെങ്കിലും കാര്യമായ മാറ്റങ്ങൾക്ക്​ ബ്ലാസ്​റ്റേഴ്​സ് മാനേജ്​മെൻറ്​ തുടക്കം കുറിച്ചിട്ടുണ്ട്​. മുൻ കോച്ചായ എൽക്കോ ഷ​ട്ടോറിയെ മാറ്റി, പരിശീലകാനായി ഐ ലീഗിൽ കഴിവു തെളിയിച്ച ​സ്​പാനിഷ്​ കോച്ച്​ കിബു വികുനയെ കൊണ്ടുവന്നാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ ആദ്യ ചുവടുവെപ്പ്​. മോഹൻ ബഗാനെ ഇത്തവണ ഐ ലീഗ്​ ചാമ്പ്യന്മാരാക്കിയത്​ വികുനയുടെ തന്ത്രങ്ങളായിരുന്നു. അക്രമണാത്​മക ശൈലി സ്വീകരിക്കുന്ന സ്​പാനിഷ്​ കോച്ച്​, ടീമിൽ വൻ മാറ്റങ്ങൾ വരുത്തുമെന്നും ഉറപ്പാണ്​. അതി​െൻറ ആദ്യ പടിയാണ്​ അഞ്ചു കോടി രൂപ മുടക്കി ബംഗളൂരു എഫ്​.സിയുടെ യുവ വിങ്ങർ നിഷു കുമാറിനെ സ്വന്തമാക്കിയത്​. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ബ്ലാസ്​റ്റേഴ്​സി​െൻറ ഈ നീക്കം മറ്റു ക്ലബുകളെ ഞെട്ടിച്ചിട്ടുണ്ട്​. ക്ലബ്​ ഐകൺ ആയിരുന്ന പ്രതിരോധ താരം സന്ദേഷ്​ ജിങ്കാന്​ പകരമായാണ്​ നിഷു കുമാറിനെ ബ്ലാസ്​റ്റേഴ്​സ്​ റാഞ്ചിയത്​.


പ്രതിരോധ നിരക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാരനായി നിഷുകുമാർ ഇതോടെ മാറും. മുൻ ബ്ലാസ്​റ്റേഴ്​സ്​ താരം സന്ദേശ്​ ജിങ്കാ​െൻറ പ്രതിഫല റെക്കോർഡാണ്​ ചണ്ഡീഗഢുകാരനായ താരം സ്വന്തം പേരിലാക്കിയത്​. ജിങ്കാൻ പുതിയ സീസണിൽ ബ്ലാസ്​റ്റേഴ്​സ്​ വിട്ടിരുന്നു. ഇടതു-വലതു വിങ്ങുകളിൽ ഒരുപോലെ തിളങ്ങാൻ കഴിയുമെന്നതാണ്​ ഈ 22 കാര​െൻറ മിടുക്ക്​. 2015ലാണ്​ താര​ം ബംഗ്ലൂരു സീനിയർ ടീമിലേക്കെത്തുന്നത്​.

വിദേശികൾ ആരൊക്കെ?

വിദേശ താരങ്ങളിൽ ആരൊക്കെ ക്ലബിൽ തുടരുമെന്നതിൽ ഇതുവരെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ടീമി​െൻറ ടോപ് സ്​കോററായ ബർതലോമിയോ ഒഗ്​ബച്ചെയെ നിലനിർത്താൻ വൻ പ്രതിഫലം ക്ലബിന്​ നൽകേണ്ടിവരും. കിബു വികുന താരത്തെയും സ്​പാനിഷ്​ താരമായ സെർജിയോ സിഡോൻചയെയും ടീമിൽ നിലനിർത്തണമെന്ന്​ മാനേജ്​മെൻറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. സിറ്റി ഗ്രൂപ്പി​െൻറ ഉടമസ്​ഥതയിലുള്ള മുംബൈ സിറ്റി എഫ്​.സിയാണ്​ ഒഗ്​ബച്ചെയുടെ പിന്നാലെയുള്ളത്​.


അതേസമയം, എൽകോ ഷ​ട്ടോറി ഏതെങ്കിലും ഐ.എസ്​.എൽ ക്ലബിലേക്ക്​ എത്തിയാൽ, കോച്ചുമായി ഏറെ അടുപ്പമുള്ള ഇരുവരും ബ്ലാസ്​റ്റേഴ്​സ്​ വിടും. നിലവിൽ ഷ​ട്ടോറിയെ ഒരു ക്ലബുകളും ഇതുവരെ സമീപിച്ചിട്ടില്ല. മോഹൻ ബാഗാ​െൻറ സെൻട്രൽ മീഡ്​ഫീൽഡർ സ്​പാനിഷുകാരനായ ജോസെബ ബെയ്​റ്റിയയെ വികുന ബ്ലാസ്​റ്റേഴ്​സിലെത്തിച്ചിട്ടുണ്ട്​. നേരത്തെ, ജാംഷഡ്​പൂർ എഫ്.സി താരം ടിരിയെ (ജോസഫ്​ ലൂയിസ്​ എസ്​പിനോസ അറോയോ) റാഞ്ചാൻ ശ്രമം നടത്തിയെങ്കിലും പ്രതിഫല തർക്കത്തിൽ വേർപിരിഞ്ഞു. മൂന്ന്​ വർഷത്തേക്ക്​ മുൻ അത്​ലറ്റികോ മഡ്രിഡ്​ താരം ബ്ലാസ്​റ്റേഴ്​സിനൊപ്പം ചേരാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും ഏജ​ൻറ്​ ആവശ്യപ്പെട്ട പണം നൽകാൻ ആവില്ലെന്ന്​ ബ്ലാസ്​റ്റേഴ്​സ്​ മാനേജ്​മെൻറ്​ അറിയിക്കുകയായിരുന്നു.

ഗോൾ വലകാക്കാൻ മികച്ച താരമില്ല എന്ന പോരായ്​മയായിരുന്നു കഴിഞ്ഞ സീസണിൽ പ്രധാനമായും നേരിട്ടിരുന്നത്​. അതിന്​ പരിഹാരമായി ആൽബിനോ ഗോമസിനെ ഒഡിഷ എഫ്​.സിയിൽ നിന്നും ബ്ലാസ്​റ്റേഴ്​സ്​ വാങ്ങിയിട്ടുണ്ട്​.

പുതിയ സ്​പോർട്ടിങ്​ ഡയരക്​ടർ കരോലിസ് സ്കിൻകിസ് മികച്ച താരങ്ങളെ കളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്​. ഇന്ത്യൻ താരങ്ങളാണ്​​ കരോലിസ് സ്കിൻകിസി​െൻറ പ്രഥമ പരിഗണന.

തൽക്കാലം കൊച്ചി വിട്ട്​ എവിടേക്കുമില്ല

ബ്ലാസ്​റ്റേഴ്​ ഹോംഗ്രൗണ്ട്​ കൊച്ചിയിൽ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ മാറ്റുമെന്ന്​ അഭ്യൂഹങ്ങൾ പരന്നെങ്കിലും ഈ വർഷം അങ്ങനെയൊരു സാധ്യതയില്ല. കഴിഞ്ഞ സീസണിൽ കൊച്ചി നഗരസഭയും ജി.സി.ഡി.​എയുമായുള്ള അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തുവന്നിരുന്നു. നികുതി തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്​നങ്ങൾ. മൈതാനം പരിപാലിച്ച ​േകരള ക്രിക്കറ്റ്​ അസോസിയേഷനും ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ ​ മത്സരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതും പ്രശ്​നത്തിനിടയാക്കി. അതോടെ, ബ്ലാസ്​റ്റേഴ്​സ്​ കൊച്ചി നഗരം വിട്ട്​ മറ്റൊരു നഗരത്തിലേക്ക്​ ചേക്കേറുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു.


എന്നാൽ, കൊറോണ മഹാമാരിയും ലോക്​ഡൗണും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഒത്തുചേരു​േമ്പാൾ, അത്തരമൊരു മാറ്റം ഈ സീസണിൽ ഇനി നടക്കാനിടയില്ല. നിലവിൽ ഗോകുലം കേരള എഫ്​.സിയുടെ ഹോം ഗ്രൗണ്ടാണ്​ കോഴിക്കോട്​ കോർപറേഷൻ സ്​റ്റേഡിയം. ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തി​െൻറ ശേഷി കോഴിക്കോടു സ്​റ്റേഡിയത്തിനില്ലാത്തതും ഈ മാറ്റത്തിന്​ ബ്ലാസ്​റ്റേഴ്​സ്​ തയാറവാൻ സാധ്യത കുറവാണ്​. ഒപ്പം ഒരു ടീമിന്​ രണ്ട്​ ഹോം ഗ്രൗണ്ടുകൾ എന്നത്​ ഐ.എസ്​.എൽ അധികൃതർ അംഗീകരിക്കില്ല. എങ്കിലും, തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയ ടീമിന്​ കാണികളെ തിരിച്ചു പിടിക്കാൻ കോഴിക്കോട്​ അടക്കം പ്രദർശന മത്സരങ്ങൾ സംഘടി​പ്പിച്ചേക്കും.

ഐ.എസ്​.എൽ നീളും

കോവിഡ്​ വ്യാപനം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെകളി തുടങ്ങുന്നത്​ ഡിസംബർ വരെ ആയേക്കാമെന്നാണ്​ സൂചന. സാധാരണ ഒക്​ടോബറിലായിരുന്നു സീസൺ ആരംഭിച്ചിരുന്നത്​. കാണികളില്ലാതെ യൂറോപ്പ്യൻ മാതൃകയിൽ തുടങ്ങാനും ആലോചനയുണ്ടെങ്കിലും അത്​ ക്ലബുകളു​െട വരുമാന​ത്തെ കാര്യമായി ബാധിച്ചേക്കും. സാമ്പത്തിക തിസന്ധിയുണ്ടാവുന്നതിനാൽ എല്ലാ ക്ലബുകളെയും പണമൊഴുക്കും നിലച്ചേക്കും.


ഇതോടെ ഇത്തവണ വമ്പൻ വിദേശ താരങ്ങൾ ഇന്ത്യയിലേക്കുണ്ടാവില്ലെന്നുറപ്പാണ്​. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടർ 17 വനിത ലോകകപ്പ്​ കോവിഡ്​ കാരണം 2021ലേക്ക്​ മാറ്റിയിട്ടുണ്ട്​. ഇതോടെ അൽപം വൈകി ​ടൂർണമെൻറ്​ തുടങ്ങിയാലും പ്രശ്​നമാവില്ലെന്നാണ്​ കണക്കുകൂട്ടൽ.

Show Full Article
TAGS:Kerala Blasters FC football 
Next Story