Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അനന്തം, അവർണനീയം
cancel
Homechevron_rightSportschevron_rightSports Specialchevron_rightഅനന്തം, അവർണനീയം

അനന്തം, അവർണനീയം

text_fields
bookmark_border

കോഴിക്കോട്​: അർഹതയുണ്ടായിട്ടും ഒരു വിളിപ്പാടകലെ ഇന്ത്യൻ ക്രിക്കറ്റ് ടീമി​െൻറ കുപ്പായം കൈവിട്ടുപോയ അനന്തപത്മനാഭന് അമ്പയറിങ്ങിൽ അന്താരാഷ്​ട്ര പദവി. ഇനി മുതൽ ഈ അനന്തപുരിക്കാരൻ ഇൻറർനാഷനൻ ക്രിക്കറ്റ് കൗൺസിൽ അമ്പയർ. രാജ്യത്ത് നടക്കുന്ന ടെസ്​റ്റ്​, ഏകദിന, ട്വൻറി20 മത്സരങ്ങൾ നിയന്ത്രിക്കാം. എലൈറ്റ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനായ നിതിൻ മേനോ​െൻറ ഒഴിവിലേക്കാണ് മലയാളിയായ അനന്തനെ ഐ.സി.സി അന്താരാഷ്​ട്ര പദവിയിലേക്കുയർത്തിയത്.


ഇതാദ്യമായാണ് ഒരു മലയാളി ഐ.സി.സി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്താരാഷ്​ട്ര അമ്പയറുടെ വേഷത്തിൽ കളിക്കളത്തിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിയാതെപോയ നിരാശ തീർക്കാനൊരുങ്ങുകയാണ് കേരളത്തി​െൻറ എക്കാലത്തെയും മികച്ച ക്രിക്കറ്റർ.

ആയിരം കരുത്തുള്ള അനന്തൻ

'പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്​ ഞാൻ. ഒരു ടെസ്​റ്റ്​ കളിക്കുന്നത് കാണാൻ കൊതിച്ച അച്ഛനില്ലാത്തതു മാത്രമാണ് ഈ പദവി വന്നെത്തുമ്പോ​ഴുള്ള സങ്കടം. കുടുംബം ഒന്നടങ്കം ഈ നേട്ടത്തിൽ ആഹ്ലാദത്തിലാണ്' -ഐ.സി.സി അമ്പയർ പദവി ലഭിച്ചതിനെക്കുറിച്ച് അനന്തൻ 'മാധ്യമ'ത്തോട് പറഞ്ഞു.

വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. കിട്ടാതെ പോയതിനെക്കുറിച്ച് പരിഭവമില്ല. നന്നായി പരിശ്രമിക്കുക. ബാക്കിയെല്ലാം ദൈവനിശ്ചയമാണ് -ഇന്ത്യക്കു കളിക്കാൻ കഴിയാതെ പോയതിനെക്കുറിച്ച്​ ആരാഞ്ഞപ്പോൾ അനന്തൻ തുടർന്നു. അനിൽ കുംബ്ലെക്കു മുന്നിലാണ് ദേശീയ ടീമിലേക്കുള്ള അവസരങ്ങൾ നഷ്​ടമായത് എന്നതിനാൽ അന്നത്തെ സെലക്ടർമാരുടെ തീരുമാനം തെറ്റായി കാണുന്നില്ലെന്നും അനന്തൻ പറഞ്ഞു. 88 രഞ്​ജി ഉൾപ്പെടെ 105 ഫസ്​റ്റ്​ ക്ലാസ് മത്സരങ്ങൾ കളിച്ചു.


ഫസ്​റ്റ്​ ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം അമ്പയറിങ്ങി​െൻറ സാധ്യതകൾ തേടിയ മാന്ത്രിക ബൗളർക്ക്​ പിഴച്ചില്ല. 2006ൽ അമ്പയറിങ് തുടങ്ങി. പിന്നെ വഴിയേവന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി. 72 രഞ്ജി മത്സരങ്ങളടക്കം ഒട്ടനവധി ഫസ്​റ്റ്​ ക്ലാസ് മത്സരങ്ങൾ നിയന്ത്രിച്ചു. നാലു വർഷമായി ഐ.പി.എല്ലിലുമുണ്ട്​. ക്രിക്കറ്റ് ജീവിതമായിരുന്നു. ഓരോ ചുവടുവെപ്പിലും ആദ്യം അച്ഛനും അമ്മയും പിന്നെ ഭാര്യയും മക്കളും ഒപ്പം നിന്നു. ഈ പിന്തുണയാണ് എല്ലാ നേട്ടങ്ങൾക്കും പിന്നിൽ - ദൈവമനുഗ്രഹിച്ചാൽ എലൈറ്റ് പാനലും അപ്രാപ്യമല്ല. അനന്തൻ പ്രതീക്ഷകൾ കൈവിടുന്നില്ല.

ഒാൾറൗണ്ടർ

1988ൽ രഞ്ജിയിൽ അരങ്ങേറി 16 വർഷക്കാലം എല്ലാ തല മത്സരങ്ങളും കളിച്ച അനന്തൻ ആസ്ട്രേലിയക്കെതിരെ ഇന്ത്യ 'എ' ടീമിലും പാകിസ്താനെതിരെ കൊച്ചിയിൽ ബോർഡ് പ്രസിഡൻറ്​ ഇലവനും കളിച്ചു. കളിയിലെന്നപോലെ അമ്പയറിങ്ങിലും കൃത്യതയും കണിശതയും അനന്ത​െൻറ കൂടെ നിന്നു. പിഴവുകളില്ലാത്ത തീരുമാനങ്ങളാണ് അഗ്രഹാരത്തിൽ ജനിച്ചുവളർന്ന അനന്തനെ കൂടുതൽ ഉയരങ്ങളിലെത്തിച്ചത്. ലഭിച്ച അവസരങ്ങളോട് നീതിപുലർത്താനുള്ള ശ്രമത്തിന് ഫലമുണ്ടാവുമെന്നുതന്നെ അനന്തൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് കാത്തതും ഇവിടംവരെ കൊണ്ടെത്തിച്ചതും. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ബി.സി.സി.ഐയുടെ ലെവൽ രണ്ട്​ കോച്ച് പരീക്ഷയും ജയിച്ചുകയറി. ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ. രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് അന്താരാഷ്​ട്ര മത്സരങ്ങൾ നിയന്ത്രിച്ച മറ്റു മലയാളികൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCABCCI- ICCK N Ananthapadmanabhanഅനന്തപത്മനാഭൻ
Next Story