'കുഞ്ഞ് ആണോ പെണ്ണോ?'; മായങ്ക് അഗർവാളിന്റെ വർക്ഔട്ട് ചിത്രത്തെ ട്രോളി നീഷം
text_fieldsസമൂഹമാധ്യമങ്ങളിൽ സജ്ജീവ സാന്നിധ്യമാണ് ന്യൂസിലാൻഡ് ആൾറൗണ്ടർ ജിമ്മി നീഷം. രസികൻ ട്രോളുകളും കമന്റുകളുമായി കളംനിറയുന്ന നീഷത്തിൻെ 'ക്രൂരമായ' കമന്റിന് ഇക്കുറി ഇരയായത് ഇന്ത്യൻ താരം മായങ്ക് അഗർവാളാണ്.
ഇൻസ്റ്റഗ്രാമിൽ മായങ്ക് പങ്കുവെച്ച വർക് ഒൗട്ടിന്റെ ചിത്രമാണ് നീഷമിന്റെ ട്രോളലിന് വിധേയമായത് . വർക്ഔട്ടിനായി പരിശ്രമിച്ചാൽ മാറ്റം വരുമെന്ന തലക്കെട്ടോടെയാണ് മായങ്ക് ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ജിമ്മി നീഷമിന്റെ കമന്റെത്തി. ''അഭിനന്ദനങ്ങൾ കുഞ്ഞ് ആണാണോ, പെണ്ണാണോ?. നീഷമിന്റെ കമന്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. 25000ലധികം പേരാണ് കമന്റ് ലൈക് ചെയ്തത്.
മായങ്ക് അഗർവാളിന്റെ മുഖഭാവവും കിടത്തവും കണ്ട് പ്രസവവേദനയോട് ഉപമിച്ചായിരുന്നു നീഷമിന്റെ കിടിലൻ കമന്റ്. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനായി ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു. ഈ വർഷം പഞ്ചാബ് റിലീസ് ചെയ്തതോടെ നീഷമിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.

