Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിങ്ങൾക്കെതിരെ പന്തെറിയാൻ ബൗളർമാർക്ക്​ പേടിയായിരുന്നു ലാലാ.. ; ഹൃദ്യമായ കുറിപ്പുമായി ഇർഫാൻ
cancel
Homechevron_rightSportschevron_rightSports Specialchevron_rightനിങ്ങൾക്കെതിരെ...

നിങ്ങൾക്കെതിരെ പന്തെറിയാൻ ബൗളർമാർക്ക്​ പേടിയായിരുന്നു ലാലാ.. ; ഹൃദ്യമായ കുറിപ്പുമായി ഇർഫാൻ

text_fields
bookmark_border

ബറോഡ: വെടിക്കെട്ട്​ ബാറ്റിങ്ങിലൂടെ ക്രിക്കറ്റ്​ പ്രേമികളുടെ ഇഷ്​ടതാരമായി മാറിയ യൂസുഫ്​ പത്താൻ ഇന്ന്​ പാഡഴിച്ചുപിൻവാങ്ങിയതോടെ ഹൃദ്യമായ കുറിപ്പുമായി മുൻ ഇന്ത്യൻ പേസ്​ ബൗളറും യൂസുഫി​െൻറ സഹോദരനുമായ ഇർഫാൻ പത്താൻ. ട്വിറ്ററിലൂടെയായിരുന്നു മുൻ ഇന്ത്യൻ ഒാൾ-റൗണ്ടറുടെ വിരമിക്കൽ പ്രഖ്യാപനം. 'എ​െൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ടീമുകൾക്കും പരിശീലകർക്കും രാജ്യത്തുള്ള എല്ലാവരോടും എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ ഹൃദ്യമായ നന്ദി പറയുന്നു'. -യൂസുഫ്​ പത്താൻ കുറിച്ചു. 'നിങ്ങളൊരു ചാമ്പ്യൻ പ്ലെയർ ആയിരുന്നു ലാലാ... നിങ്ങൾക്കെതിരെ ബൗൾ ചെയ്യുന്നതിന്​ ബൗളർമാർ പേടിച്ചിരുന്നു'. താരത്തി​െൻറ ട്വീറ്റിന്​ മറുപടിയായി ഇർഫാൻ പത്താൻ പറഞ്ഞു.

'ലാലാ നിങ്ങൾ ഒരുപാടുപേർക്ക്​ ​പ്രചോദനമായിരുന്നു. നിങ്ങളിൽ നിന്നും ഞാൻ ഒരുപാട്​ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്​. പ്രത്യേകിച്ച്​ എ​െൻറ കരിയറിൽ ഞാൻ അടിച്ച സിക്​സറുകൾ. പ്രൊഫഷണൽ ജീവിതത്തിലും വ്യക്​തിജീവിതത്തിലും ഇത്ര ശ്രദ്ദേയനായ നിങ്ങളെ പോലൊരാളെ സഹോദരനായി ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്​. ഇന്ത്യക്ക്​ വേണ്ടി രണ്ട്​ ലോകകപ്പുകൾ, മൂന്ന്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ കിരീടങ്ങൾ, അതിൽ 16 തവണ മാൻ ഒാഫ്​ ദ മാച്ച്​, രണ്ട്​ മുഷ്​താഖ്​ അലി ചാമ്പ്യൻഷിപ്പ്​, ദുലീപ്​ ട്രോഫി ചാമ്പ്യൻഷിപ്പ്​, കരിയറിൽ നിങ്ങൾ ഒരുപാട്​ നേട്ടങ്ങൾ സ്വന്തമാക്കി. മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾ ഇനിയും ഒരുപാട്​ നേടുമെന്ന്​ എനിക്കുറപ്പുണ്ട്​. നിങ്ങളായി തുടരുന്നത്​ ഒരിക്കലും അവസാനിപ്പിക്കരുത്​ ലാലാ... ലവ്​ യു.... - ട്വിറ്ററിലെ സ്വന്തം പേജിൽ ഇർഫാൻ ട്വീറ്റ്​ ചെയ്​തു.

വീരേന്ദർ സെവാഗും യൂസുഫിന്​ ആശംസകൾ നേർന്നിരുന്നു. 'അത്ഭുതകരമായ കരിയറിന് അഭിനന്ദനങ്ങൾ, യൂസഫ്. വിരമിക്കലിന് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു'. -സെവാഗ്​ കമൻറ്​ ചെയ്​തു. മഹത്തായ കരിയറിന്​ അഭിനന്ദനങ്ങൾ യൂസുഫ്​ പത്താൻ. ഹാപ്പി റിട്ടയർമെൻറ്​. കൂടെ ഭാവിക്ക്​ ആശംസകളും. -മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ പറഞ്ഞു.

'ലോകകപ്പ്​ വിജയിച്ചവൻ, ടി20 ലോകകപ്പ്​ വിജയിച്ചവൻ, ദുലീപ്​ ട്രോഫി ഫൈനലിലെ 541 റൺസെന്ന റെക്കോർഡ്​ ചേസിലെ താങ്കളുടെ 210 നോട്ടൗട്ട്​ ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ... ഇതുവരെ എന്തൊക്കെ നേടി എന്നതിൽ നിങ്ങൾക്ക്​ പൂർണ്ണമായും അഭിമാനിക്കാം യൂസുഫ്​. രണ്ടാം ഇന്നിങ്​സിന്​ എല്ലാ ആശംസകളും. മുൻ ഇന്ത്യൻ താരം വസീം ജാഫർ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irfan PathanretirementYusuf Pathan
News Summary - Irfan leaves heart-warming message for brother
Next Story