Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇന്ത്യൻ ഫുട്​ബാളിൽ...

ഇന്ത്യൻ ഫുട്​ബാളിൽ കോഹ്​ലിയെ പോലുള്ള സൂപ്പർസ്റ്റാറുകൾ വേണമെന്ന്​ ടിം കാഹിൽ

text_fields
bookmark_border
ഇന്ത്യൻ ഫുട്​ബാളിൽ കോഹ്​ലിയെ പോലുള്ള സൂപ്പർസ്റ്റാറുകൾ വേണമെന്ന്​ ടിം കാഹിൽ
cancel

ക്രിക്കറ്റ് താരം വിരാട്​ കോഹ്​ലിയെ പോലുള്ള സൂപ്പർസ്റ്റാറുകൾ ഇന്ത്യൻ ഫുട്​ബാളിൽ വേണമെന്ന്​ ആസ്​ട്രേലിയൻ ഫുട്​ബാൾ ഇതിഹാസം ടിം കാഹിൽ. കഴിഞ്ഞ ദിവസം ഖത്തർ ലോകകപ്പിനായുള്ള ഒരു സ്​റ്റേഡിയം ഉദ്​ഘാടനം ചെയ്​ത്​ മാധ്യമങ്ങളോട്​ സംസാരിക്കവേയാണ്​ കാഹിൽ ഇന്ത്യൻ ഫുട്​ബാളിനെ കുറിച്ച്​ വാചാലനായത്​.

ഫുട്​ബാളിന്​ ഇന്ത്യയിൽ നല്ല പിന്തുണയും വലിയ ആരാധകവൃന്ദവുമുണ്ടെന്നത്​ വലിയ കാര്യമാണ്​. ഇൗ ആരാധകരെയെല്ലാം എന്നും ഫുട്​ബാളിനോട്​ ചേർത്തുനിർത്തുക എന്നത്​ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്​. ക്രിക്കറ്റി​െൻറ കാര്യമെടുത്താൽ, ഇപ്പോൾ കോഹ്​ലിയേപോലെയുള്ളവർ സൂപ്പർസ്റ്റാറുകളാണ്​. അവരാണ്​ ഇന്ത്യയെ എപ്പോഴും ക്രിക്കറ്റിനോട്​ ചേർത്തുനിർത്തുന്നത്​. ഇന്ത്യൻ ദേശീയ ടീമിലും ​െഎ.എസ്​.എല്ലിലും ഇത്തരം സൂപ്പർ സ്റ്റാറുകൾ വരേണ്ടതുണ്ട്​. അതിലൂടെ ഫുട്​ബാളിലെ നേട്ടങ്ങളും രാജ്യത്തി​െൻറ സ്വപ്​നങ്ങളായി മാറിയേക്കും. -കാഹിൽ പറഞ്ഞു.


ആസ്​ട്രേലിയൻ ദേശീയ ഫുട്​ബാൾ ടീമി​െൻറ എക്കാലത്തേയും വലിയ ഗോൾവേട്ടക്കാരനാണ്​ ടിം കാഹിൽ. ​െഎ.എസ്​.എല്ലിൽ അദ്ദേഹം ജംഷഡ്​പുർ എഫ്​.സിക്കായി കളിച്ചിട്ടുണ്ട്​. നിലവിൽ ഖത്തർ ലോകകപ്പി​െൻറ അംബാസിഡർമാരിൽ ഒരാൾ കൂടിയാണ്​ കാഹിൽ.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian FootballTim CahillVirat Kohli
Next Story