Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right145 വർഷത്തെ ടെസ്റ്റ്...

145 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ മറ്റാർക്കുമില്ലാത്ത റെക്കോർഡ്​ സ്വന്തമാക്കി ടീം ഇന്ത്യ

text_fields
bookmark_border
145 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ മറ്റാർക്കുമില്ലാത്ത റെക്കോർഡ്​ സ്വന്തമാക്കി ടീം ഇന്ത്യ
cancel

145 വർഷത്തെ ടെസ്റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ മറ്റൊരു ടീമിനും സാധിക്കാത്ത പുതിയ റെക്കോർഡ്​ സൃഷ്​ടിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം​. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്​ടൗൺ ടെസ്റ്റിൽ രണ്ട്​ ഇന്നിങ്​സുകളിലുമായി മുഴുവൻ വിക്കറ്റുകളും എതിരാളികൾക്ക്​ ക്യാച്ചുകളായി സമ്മാനിച്ചാണ്​ ഇന്ത്യ വിചിത്ര റെക്കോർഡ്​ സ്വന്തമാക്കിയത്​.

ആദ്യമായാണ്​ ടെസ്റ്റ്​ മാച്ചിൽ ഒരു ടീമി​െൻറ 20 വിക്കറ്റുകളും ക്യാച്ചുകളായി നഷ്​ടപ്പെടുന്നത്​. 20 ക്യാച്ചുകളിൽ ഏഴും ദക്ഷിണാഫ്രിക്കൻ വിക്കറ്റ്​ കീപ്പർ കയ്​ൽ വെറീനാണ്​ പിടിച്ചെടുത്തത്​. അതേസമയം, ടെസ്റ്റിൽ ഇതിന്​ മുമ്പ്​ അഞ്ച്​ തവണ 19 വിക്കറ്റുകളും ക്യാച്ച്​ ഒൗട്ടായി പോയ ചരിത്രമുണ്ട്​.

കേപ്​ ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റ്​ ഇന്ത്യൻ സമയം രണ്ട്​ മണിക്ക്​ പുനഃരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കക്ക്​ ജയിക്കാൻ 111 റൺസ്​ കൂടി മതി. ഇന്ത്യ മുന്നോട്ട്​ വെച്ച 212 റൺസ്​ വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർ ഇപ്പോൾ 101 റൺസിന്​ രണ്ട്​ വിക്കറ്റ്​ എന്ന നിലയിലാണ്​. രണ്ട്​ ദിവസവും എട്ട്​ വിക്കറ്റുകളും കൈയ്യിലുള്ള ദക്ഷിണാഫ്രിക്ക കളി ജയിച്ച്​ പരമ്പര സ്വന്തമാക്കാനുള്ള പുറപ്പാടിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaTest CricketIndia RecordTest Cricket RecordIndia Cricket Team
News Summary - India become first team to lose all 20 wickets to catches in a test match
Next Story