Begin typing your search above and press return to search.
exit_to_app
exit_to_app
കോഹ്​ലി ആർ.സി.ബി നായകസ്ഥാനവും ഒഴിഞ്ഞേക്കും -രാജ്കുമാര്‍ ശര്‍മ
cancel
Homechevron_rightSportschevron_rightSports Specialchevron_rightകോഹ്​ലി ആർ.സി.ബി...

കോഹ്​ലി ആർ.സി.ബി നായകസ്ഥാനവും ഒഴിഞ്ഞേക്കും -രാജ്കുമാര്‍ ശര്‍മ

text_fields
bookmark_border

യു.​എ.​ഇ​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു​പി​ന്നാ​ലെ ട്വ​ൻ​റി20 ദേ​ശീ​യ ടീ​മി​െൻറ നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​മെ​ന്ന്​​ വി​രാ​ട്​ കോ​ഹ്​​ലി കഴിഞ്ഞ ദിവസമായിരുന്നു പ്ര​ഖ്യാ​പിച്ചത്​​. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു നായക​െൻറ പ്രഖ്യാപനം. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു​​ കോഹ്​ലിയുടെ പുതിയ നീക്കം.

എന്നാൽ, കോഹ്​ലി ​െഎ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂറി​െൻറ നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ്​ താരത്തി​െൻറ ബാല്യകാല പരിശീലകന്മാരിലൊരാളായ രാജ്കുമാര്‍ ശര്‍മ. മറ്റ് മൂന്ന്​ ഫോര്‍മാറ്റുകളില്‍ ശ്രദ്ധിക്കുന്നതിനായാണ് താരം​ ആർ.സി.ബി ക്യാപ്റ്റന്‍സി ഒഴിയുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഒരു ഐസിസി കിരീടം പോലും നേടാൻ കഴിഞ്ഞില്ലെന്നത് വലിയ കാര്യമാക്കേണ്ടതില്ല. മൂന്ന് ഫോര്‍മാറ്റിലുമായി അവ​െൻറ റെക്കോഡുകള്‍ നോക്കുക. ഏറ്റവും വിജയകരമായ നായകന്മാരിലൊരാളാണവന്‍. അതുകൊണ്ട്​ തന്നെ ഒരു നായക​െൻറ മികവിനെ ഐ.സി.സി കിരീടത്തി​െൻറ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താൻ കഴിയില്ല.

നായകനെന്ന നിലയിലും താരമെന്ന നിലയിലും കോഹ്​ലി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ എത്രത്തോളമെന്നത്​​ അവ​െൻറ റെക്കോഡുകള്‍ പറയും. ഐപിഎൽ പരിഗണിക്കുകയാണെങ്കിൽ അവന്‍ ആർ.സി.ബി നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. ബാറ്റ്‌സ്മാനായി തുടര്‍ന്ന് രാജ്യത്തിന്​ വേണ്ടി മറ്റ് ഫോര്‍മാറ്റുകളില്‍ തിളങ്ങാനാവും കോഹ്​ലി ശ്രമിക്കുകയെന്നും'-രാജ്കുമാര്‍ വിലയിരുത്തി.

ഇതുവരെ ഒരു കിരീടം പോലും ടീമിന്​ നേടിക്കൊടുക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ ആർ.സി.ബിയുടെ ക്യാപ്​റ്റൻസി ഒഴിയുകയെന്നത്​ കോഹ്​ലിക്ക്​ വലിയ വെല്ലുവിളിയാണ്​. കോഹ്​ലി കാരണം ഏറെ ആരാധക പിന്തുണയുള്ള ടീമായ ബാംഗ്ലൂർ താരത്തെ നായകസ്ഥാനത്ത്​ നിലനിർത്താൻ തന്നെയാകും ശ്രമിക്കുക.

Show Full Article
TAGS:Virat Kohli RCB Captaincy Rajkumar Sharma 
News Summary - I Think He Might Quit RCB Captaincy Too says Virat Kohlis Childhood Coach Rajkumar Sharma
Next Story