Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവരെത്തുന്നതോടെ ഇന്ത്യയുടെ ഐ.സി.സി കിരീട വരൾച്ച അവസാനിക്കും -ഗംഭീർ
cancel
Homechevron_rightSportschevron_rightSports Specialchevron_rightഅവരെത്തുന്നതോടെ...

അവരെത്തുന്നതോടെ ഇന്ത്യയുടെ ഐ.സി.സി കിരീട വരൾച്ച അവസാനിക്കും -ഗംഭീർ

text_fields
bookmark_border

ക്യാപ്​റ്റനെന്ന നിലക്ക്​ രോഹിത്​ ശർമക്കും പുതുതായി മുഖ്യ പരിശീലക സ്ഥാനമേറ്റെടുത്ത ഇതിഹാസ താരം രാഹുൽ ദ്രാവിഡിനും ഇന്ത്യ ഇപ്പോൾ നേരിടുന്ന ഐസിസി കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ടി20 ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യൻ ടീം പുറത്തായതിന്​ പിന്നാലെയാണ്​ ഗംഭീറിന്‍റെ പ്രതികരണം.

തിങ്കളാഴ്‌ച നമീബിയയുമായുള്ള ഇന്ത്യയുടെ മത്സരം ടി20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെയും മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരിക്കും. ഇരുവർക്കും ഒരു ഐ.സി.സി കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല. ദ്രാവിഡ്​ മുഖ്യ പരിശീലകനായും രോഹിത്​ ശർമ നായകനായും ചുമതലയേൽക്കുന്നതോടെ എല്ലാത്തിനും മാറ്റമുണ്ടാകുമെന്നാണ്​ ഗംഭീർ പ്രത്യാശ പ്രകടിപ്പിക്കുന്നത്​.

പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ മുന്നേറേണ്ടതുണ്ടെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ഈ ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇംഗ്ലണ്ടിന്റെ മാതൃക പിന്തുടർന്ന് ഉടൻ ഐ.സി.സി ടൂർണമെന്റ് വിജയിക്കുമെന്നും ഗൗതം ഗംഭീർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul DravidRohit SharmaGautam GambhirT20 World CupICC Tournament
News Summary - I Hope Rohit Sharma And Rahul Dravid Win An ICC Tournament Very Soon Says Gautam Gambhir
Next Story