
ഇൻസ്റ്റയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ; ആരാധകർക്കായി രസകരമായ വിഡിയോ പങ്കിട്ടു
text_fieldsഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യക്ക് സോഷ്യൽ മീഡിയയിലും വളരെയധികം ആരാധകരുണ്ട്. എന്നാൽ, താരമിപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. 25 ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ മാറി.
രസകരമായ വിഡിയോകളും ചിത്രങ്ങളും സ്റ്റോറികളും പങ്കുവെച്ചുകൊണ്ട് നിരന്തരം ആരാധകരുമായി ഇടപഴകാറുള്ള ഹാർദികിന് നിലവിൽ റാഫേൽ നദാൽ, റോജർ ഫെഡറർ അടക്കമുള്ള ലോകപ്രശസ്ത കായിക താരങ്ങളേക്കാൾ കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുണ്ട്.
"ഈ സ്നേഹത്തിന് എന്റെ എല്ലാ ആരാധകർക്കും നന്ദി. എന്റെ ഓരോ ആരാധകരും എനിക്ക് പ്രീയപ്പെട്ടതാണ്, ഈ വർഷങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു," - ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഹാർദിക് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
25 മില്യൺ തികച്ചത് ആഘോഷിക്കാൻ ഹാർദിക് ഇൻസ്റ്റയിൽ ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ഹാർദികിനോട് 25 ചോദ്യങ്ങൾ ചോദിക്കുന്നതും അതിന് താരം ഉത്തരം പറയുന്നതുമാണ് വിഡിയോയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
