ഫെറൻവാറോസ്: വീര്യം വീണ്ടെടുക്കുന്ന മഗ്യാർസ്
text_fieldsഹംഗേറിയൻ ലീഗ് ജേതാക്കളായ ഫെറൻവാറോസ്
ബുഡപെസ്റ്റ്: ഇന്ന് രാത്രി ബാഴ്സലോണക്കു മുന്നിൽ കോട്ടകെട്ടാനൊരുങ്ങുന്ന 'ഫെറൻവാറോസ്' എന്ന ഹംഗേറിയൻ ക്ലബിെൻറ ആകെ മൂല്യം 25 ദശലക്ഷം യൂറോ (215 കോടി രൂപ) വരും. എന്നുവെച്ചാൽ, ബാഴ്സലോണയിൽനിന്ന് ലയണൽ മെസ്സി വാങ്ങുന്ന ഏതാനും മാസത്തെ ശമ്പളം മാത്രം (മെസ്സിയുടെ വാർഷിക ശമ്പളം 763 കോടി രൂപ).
ഇത്രയേറെ അന്തരമുണ്ട് ബാഴ്സലോണയും ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ അവരുടെ ആദ്യ എതിരാളിയായ ഫെറൻവാറോസും തമ്മിൽ.
ആരാണ് ഇൗ ഫെറൻവാറോസ്. പുതിയകാല യൂറോപ്യൻ ക്ലബ് ഫുട്ബാൾ പരിസരങ്ങളിൽ പുതുമുഖമാണ് ഇൗ ഹംഗേറിയൻ ക്ലബ്. യൂറോപ്യൻ ലീഗുകൾക്കും ക്ലബുകൾക്കും ലോകമെങ്ങും ആരാധകർ സൃഷ്ടിക്കപ്പെടുകയും ടി.വി സംപ്രേഷണം ലോകവ്യാപകമാവുകയും സമൂഹമാധ്യമങ്ങൾ സജീവമാവുകയും ചെയ്ത കഴിഞ്ഞ പതിറ്റാണ്ടുകളിൽ കാണാമറയത്തായിരുന്നു ഇവർ.
121 വർഷത്തെ പാരമ്പര്യമുണ്ട് ക്ലബിന്. ഹംഗേറിയൻ ലീഗിൽ 31 തവണ ചാമ്പ്യന്മാർ. പക്ഷേ, യൂേറാപ്പിലെ വമ്പൻ പോരാട്ടവേദിയിലേക്ക് 25 വർഷത്തിനുശേഷമാണ് ഫെറൻവാറോസ് വരുന്നത്. ആഗസ്റ്റിൽ നടന്ന യോഗ്യതാ റൗണ്ടിലെ നാലു മത്സരങ്ങൾ പിന്നിട്ട് 1995നുശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് പ്രവേശനം. അതാവെട്ട, ലോക ഫുട്ബാളിെല സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അണിനിരക്കുന്ന മരണഗ്രൂപ്പിലും.
എന്നാൽ, പുതിയകാല ആരാധകർ അറിഞ്ഞിരിക്കേണ്ട ത്രസിപ്പിക്കുന്ന ചരിത്രമുണ്ട് ഹംഗേറിയക്കാരുടെ ഗ്രീൻ ഇൗഗ്ൾസിന്. 1970കളിലെ ലിവർപൂളിെൻറ സ്വപ്നസംഘത്തെ തകർത്ത് മുന്നേറിയ യൂറോപ്യൻ പോരാട്ടം. 1975 യുവേഫ വിന്നേഴ്സ് കപ്പിെൻറ ഫൈനലിൽ ഡൈനാമോ കിയവിനോട് തോറ്റായിരുന്നു ആ കുതിപ്പ് അവസാനിച്ചത്.
അതിനുംമുമ്പ് 1967ൽ മറ്റൊരു യൂറോപ്യൻ പോരാട്ടത്തിൽ (ഇൻറർ സിറ്റീസ് ഫെയേഴ്സ് കപ്പ്) ഫൈനലിൽ യുവൻറസിനെ വീഴ്ത്തി ചാമ്പ്യന്മാരുമായി. അന്ന് ഇൗഗ്ൾസിനെ തോളിലേറ്റിയ ഫോർവേഡ് േഫ്ലാറിയാൻ ആൽബർട്ട് േഫ്ലാറിയാൻ യൂറോപ്പിലെ മികച്ച താരത്തിനുള്ള ബാലൺ ഡി ഒാറും നേടി.
പിന്നീട്, പ്രതാപം നഷ്ടമായ ഫെറൻവാറോസ് ഉയിർത്തെഴുന്നേൽക്കുകയാണിപ്പോൾ. യൂറോപ്യൻ റാങ്കിങ്ങിൽ 118ാം സ്ഥാനത്തും ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ഏറ്റവും അവസാന റാങ്കുകാരുമാണ് അവർ.
എങ്കിലും, ഫെറങ്ക് പുഷ്കാസിെൻറയും േഫ്ലാറിയാൻ ആൽബർട്ടിെൻറയും ഫെറങ്ക് ബെനെയുടെയും പ്രതാപത്തിലേക്ക് തിരികെയെത്താൻ കൊതിക്കുന്ന ഹംഗേറിയൻ കാൽപന്തുവീര്യമായ 'മഗ്യാർസിെൻറ' പ്രതീകമാണ് ഫെറൻവാറോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

