Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'വിമാനത്തിൽ...

'വിമാനത്തിൽ കൂടെയിരുന്ന​​ മാസ്​ക്​ ധരിച്ചിരുന്നയാളെ അറിഞ്ഞപ്പോൾ ഞെട്ടി'; വൈറലായി ഷമ മുഹമ്മദിന്‍റെ അനുഭവം

text_fields
bookmark_border
വിമാനത്തിൽ കൂടെയിരുന്ന​​ മാസ്​ക്​ ധരിച്ചിരുന്നയാളെ അറിഞ്ഞപ്പോൾ ഞെട്ടി; വൈറലായി ഷമ മുഹമ്മദിന്‍റെ അനുഭവം
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ ഷമ മുഹമ്മദ്​ പങ്കുവെച്ച ട്വീറ്റ്​ വൈറലാകുകയാണ്​. മാസ്​ക്​ ധരിച്ചാൽ ആരെയും തിരിച്ചറിയില്ലെന്നതിന്​ ഉദാഹരണമായി ഷമ മുഹമ്മദ്​ ട്വിറ്ററിൽ പങ്കുവെച്ച അനുഭവം ഇങ്ങനെ:

''വിമാനത്തിൽ കൂടെയുണ്ടായിരുന്ന മാന്യനായ വ്യക്തിയുമായി ഞാൻ സംസാരിച്ചിരിക്കുകയായിരുന്നു. കുറച്ചായപ്പോൾ ഞാൻ അ​ദ്ദേഹത്തിന്‍റെ പേര്​ ചോദിച്ചു. ശ്രീനാഥാണെന്ന്​ മറുപടി പറഞ്ഞു. താങ്കളെന്താണ്​ ചെയ്യുന്നതെന്നായിരുന്നു അടുത്ത ചോദ്യം. ക്രിക്കറ്റെന്ന്​ അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോഴാണ്​ അതാരാണെന്ന്​ എനിക്ക്​ മനസ്സിലായത്​. മാസ്​ക്​ ധരിച്ചാൽ ആർക്കും ആരെയും തിരിച്ചറിയാൻ കഴിയില്ല''.


ഒരുകാലത്ത്​ ഇന്ത്യയു​െട പേസ്​ ബൗളിങ്ങിന്‍റെ കുന്തമുനയായിരുന്ന സാക്ഷാൽ ജവഗൽ ശ്രീനാഥായിരുന്നു ഷമയോടൊപ്പമുണ്ടായിരുന്ന അതിഥി. കർണാടകയിലെ മൈസൂർ സ്വദേശിയായ ശ്രീനാഥ്​ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ്​ ബൗളർമാരിലൊരാളാണ്​. 67 ടെസ്റ്റിൽ നിന്നും 236 വിക്കറ്റും 229 ഏകദിനങ്ങളിൽ നിന്നായി 315 വിക്കറ്റുകളും ശ്രീനാഥിന്‍റെ പേരിലുണ്ട്​. 2003 ലോകകപ്പ്​ ഫൈനലിൽ ആസ്​ട്രേലിയയോ​ട്​ പരാജയപ്പെട്ടതിന്​ പിന്നാലെ ശ്രീനാഥ്​ കളിയവസാനിപ്പിച്ചിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shama Mohamed#Javagal Srinath#Viral News
News Summary - With Masks On, No One Recognizes The Other, Dr. Shama Mohamed Writes
Next Story