
'ഞാൻ സ്ഥിരമായി ഫാമിൽ വന്നാൽ മാർക്കറ്റിൽ വിൽക്കാൻ സ്ട്രോബറി മിച്ചം വരില്ല'; വൈറലായി ധോണിയുടെ വിഡിയോ
text_fieldsറാഞ്ചി: ടീം ഇന്ത്യക്ക് വേണ്ടി കളിക്കുന്ന സമയത്ത് മഹേന്ദ്ര സിങ് ധോണിയുടെ നീളൻ മുടിയും ഹെലിക്കോപ്റ്റർ ഷോട്ടുമൊക്കെയായിരുന്നു ഇന്ത്യക്കാർ ചർച്ച ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ആഗസ്ത് 15ന് ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചതോടെ ധോണിയുടെ ഫാം ഹൗസിനെ കുറിച്ചും ക്രിക്കറ്റ് പ്രേമികൾ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ധോണിയുടെ വലിയ ഫാമിൽ വിളഞ്ഞ പഴങ്ങൾക്കും പച്ചക്കറികൾക്കും സ്വന്തം നാടായ റാഞ്ചിയിൽ മാത്രമല്ല ഡിമാൻറ് അങ്ങ് ദുബായിലേക്ക് വരെ അവ കയറ്റിയയക്കുന്നുണ്ട്.
എന്നാലിപ്പോൾ, തെൻറ ഫാമിൽ വിളഞ്ഞ സ്ട്രോബറിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം. വരമിക്കലിന് ശേഷം ഇൻസ്റ്റയിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ധോണി പുതിയ വിഡിയോയിൽ തെൻറ സ്ട്രോബറി തോട്ടമാണ് കാണിക്കുന്നത്. കൂടെ സ്ട്രോബറി പറിച്ച് രുചിച്ചുനോക്കുന്നതും കാണാം.. 'ഞാൻ സ്ഥിരമായി ഫാമിൽ വന്നാൽ മിക്കവാറും മാർക്കറ്റിൽ വിൽക്കാൻ സ്ട്രോബറി മിച്ചം വരില്ല' – എന്നായിരുന്നു വിഡിയോക്കൊപ്പം ധോണി കുറിച്ചത്. എന്തായാലും പതിവുപോലെ തലയുടെ പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
