Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഐ.പി.എൽ...

ഐ.പി.എൽ തയ്യാറെടുപ്പിനിടെ ഐഫോൺ അടിച്ചുതകർത്ത്​ ഡിവില്ലേഴ്​സ്​

text_fields
bookmark_border
ഐ.പി.എൽ തയ്യാറെടുപ്പിനിടെ ഐഫോൺ അടിച്ചുതകർത്ത്​ ഡിവില്ലേഴ്​സ്​
cancel

ഏപ്രിൽ ഒമ്പതിന്​ ചെന്നൈയിൽ തുടക്കം കുറിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിന്​ വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ്​ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ എ.ബി ഡിവില്ലേഴ്​സ്​. വിരാട്​ കോഹ്​ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്​ വേണ്ടി തന്നെയാണ്​ മുൻ ദക്ഷിണാഫ്രിക്കൻ താരം ഇത്തവണയും ബാറ്റേന്തുന്നത്​. ഐ.പി.എല്ലിന്​ വേണ്ടി ഇന്ത്യയിലേക്ക്​ പോകുന്നതിന്​ മുമ്പായി താരം നെറ്റ്​സിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്​.

എന്നാൽ, നെറ്റ്​സിലെ തന്‍റെ പരിശീലനം റെക്കോർഡ്​ ചെയ്യാനായി ബൗളിങ്​ എൻഡിൽ വെച്ച ഐഫോണിലേക്ക്​​ തന്നെ ഡിവില്ലേഴ്​സ്​ ഒരു സ്​ട്രൈറ്റ്​ ഷോട്ട്​ പായിച്ചു. കൃത്യം ഐഫോണിന് തന്നെ​ താരത്തി​ന്‍റെ പ്രഹരമേറ്റ പന്ത്​ കൊള്ളുന്ന ദൃശ്യം താരം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്​. അതിന്​ അടിക്കുറിപ്പായി 'ഐഫോൺ ഔട്ട്​' എന്നും​ ഡിവില്ലേഴ്​സ്​ ചേർത്തിട്ടുണ്ട്​. ക്രിക്കറ്റ്​ ഗുരുക്കൻമാരായ ബെന്നീ ബെസ്റ്റർ, ക്രൂഗർ വാൻവിക്​ എന്നിവർക്കൊപ്പമാണ്​ പരിശീലനമെന്നും താരം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AB de VilliersiPhoneIPL 2021
News Summary - de Villiers smashes an iPhone with his shot during IPL 2021 preparations
Next Story