Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഭിപ്രായം തുറന്നുപറയാൻ ഭയക്കുന്നതെന്തിന്​; ഐ.പി.എല്‍ കളിക്കുമ്പോൾ  പുറത്ത്​ ആംബുലന്‍സുകള്‍ പായുന്നത് മറക്കരുത്​ -അഭിനവ്​ ബിന്ദ്ര
cancel
Homechevron_rightSportschevron_rightSports Specialchevron_rightഅഭിപ്രായം തുറന്നുപറയാൻ...

അഭിപ്രായം തുറന്നുപറയാൻ ഭയക്കുന്നതെന്തിന്​; ഐ.പി.എല്‍ കളിക്കുമ്പോൾ പുറത്ത്​ ആംബുലന്‍സുകള്‍ പായുന്നത് മറക്കരുത്​ -അഭിനവ്​ ബിന്ദ്ര

text_fields
bookmark_border

രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം നാശനഷ്​ടങ്ങൾ വിതച്ച്​ പടർന്നുപിടിക്കുന്ന സാഹചര്യത്തിലുള്ള കായിക താരങ്ങളുടെ നിശബ്​ദതയെ കുറിച്ചും ഇന്ത്യൻ പ്രീമിയർ ലീഗ്​ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ കുറിച്ചും പ്രതികരിച്ച്​ ഒളിംപിക്​സ്​ സ്വർണ മെഡൽ ജേതാവ്​ അഭിനവ്​ ബിന്ദ്ര. ഇന്ത്യൻ എക്​സ്​പ്രസിനോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായം തുറന്നുപറയാൻ എന്തുകൊണ്ടാണ്​ ഇന്ത്യയിലെ കായികതാരങ്ങൾ മടിക്കുന്നതെന്ന്​ അദ്ദേഹം ചോദിച്ചു.

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ സംസാരിക്കാത്തതിനോ അധികാരികളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ പറയുന്നതിനോ ഇന്ത്യയിലെ കായികതാരങ്ങൾ നിരന്തരം വിമർശിക്കപ്പെടുന്നുണ്ട്​. ഇതൊരു സമീപകാല പ്രവണതയല്ല, അതിനെതിരെ വാദിക്കാൻ പ്രയാസമാണ്. ഇന്ത്യൻ കായികതാരങ്ങളെ അവരുടെ ചിന്തകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയുന്നതെന്താണെന്ന് എനിക്കറിയില്ല, ഒരുപക്ഷേ അത് പ്രത്യാഘാതങ്ങൾ ഒാർത്തുള്ള ഭയമാണ്. കായികരംഗം പ്രധാനമായും വലിയ മെറിറ്റുള്ള മേഖലയായതിനാൽ എന്തുകൊണ്ടാണ്​ അത്തരമൊരു ഭയം നിലനിൽക്കുന്നത്​ എന്ന്​ എനിക്ക്​ മനസിലാകുന്നില്ല. നിങ്ങൾ മതിയായ ആളാണെങ്കിൽ, നിങ്ങളെ പോരാടുന്നതിൽ നിന്ന് തടയാൻ ആർക്കും കഴിയില്ല. -അഭിനവ്​ ബിന്ദ്ര വ്യക്തമാക്കി. സത്യസന്ധനായിരിക്കാനും ധൈര്യമുള്ളവാനായിരിക്കാനും തന്നെ പഠിപ്പിച്ചത് സ്‌പോര്‍ട്‌സാണെന്നും പല കായികതാരങ്ങളും ഒരുപാട് നേട്ടം കൊയ്തിട്ടുണ്ടെന്നും അവരുടേതായ മേഖലകളില്‍ എല്ലാവരും ഹീറോകളാണെന്നും അദ്ദേഹം പറഞ്ഞു.

'എന്നാല്‍ നമ്മള്‍ ആരുടേയും ജീവന്‍ രക്ഷിച്ചിട്ടില്ല. അതുകൊണ്ട് നമ്മുടെ നേട്ടങ്ങളെ ശരിയായി വിനിയോഗിക്കേണ്ടതുണ്ട്​,' നമുക്ക് ചുറ്റിലേക്ക്​ ശ്രദ്ധിക്കൂ. കോവിഡ് മുന്നണിപോരാളികള്‍ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമം നടത്തുന്നത് നോക്കുക, അവരാണ് യഥാര്‍ത്ഥ ഹീറോകള്‍. അതിനാല്‍ കഴിയുന്ന തരത്തില്‍ എല്ലാവരേയും സഹായിക്കാന്‍ നമ്മള്‍ക്ക്​ കഴിയണമെന്നും ബിന്ദ്ര പറഞ്ഞു.

ഐ.പി.എല്‍ തുടരുന്നത് അനുചിതമാണോ എന്നാണ് ഇപ്പോൾ നിലനിൽക്കുന്ന ചര്‍ച്ച. വ്യക്തിപരമായി, എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കായിക വിനോദവും ആസ്വദിക്കാൻ സാധിക്കില്ല. ട്വിറ്റർ ടൈംലൈനിൽ ഐ.പി.എല്ലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോഴെല്ലാം വേഗത്തില്‍ സ്‌ക്രോള്‍ ചെയ്യുകയാണ്​ പതിവെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയത്തും ഐ.പി.എല്‍ കളിക്കാന്‍ കഴിയുന്നത്​ എത്രത്തോളം ആണ് തങ്ങളെന്ന് കളിക്കാര്‍ മനസിലാക്കണം. അതുകൊണ്ട് ആ സാഹചര്യത്തെ ശരിയായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കണ്ടേത്. മാസ്‌ക് ധരിക്കുന്നതി​െൻറയും സാമൂഹ്യ അകലം പാലിക്കുന്നതി​െൻറയും പ്രാധാന്യം പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം. താന്‍ ബി.സി.സി.ഐ പ്രസിഡണ്ടായിരുന്നെങ്കില്‍ കോവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനുമായി വലിയ തുക സംഭാവനയായി നല്‍കുമായിരുന്നെന്നും അതുവഴി ഇപ്പോള്‍ ഐ.പി.എല്‍ നടത്തേണ്ടതി​െൻറ പ്രാധാന്യം എല്ലാവർക്കും മനസിലാക്കി കൊടുക്കുമായിരുന്നു.

ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും ഇനിയും മൂകരും അന്ധരുമായി തുടരരുതെന്നും ഐ.പി.എല്‍ കളിക്കുമ്പോള്‍ ആ സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് ആംബുലന്‍സുകള്‍ പായുന്നത് മറക്കരുതെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhinav Bindraindia covidIPL 2021covid surge
News Summary - Cricketers can’t be totally deaf or blind to whatever is going on outside says Abhinav Bindra
Next Story