Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആരാണ്​ ധോണിയുടെ...

ആരാണ്​ ധോണിയുടെ പിൻഗാമിയാകാൻ കൂടുതൽ യോഗ്യൻ;​ ലാറ തെരഞ്ഞെടുത്തത്​ ഇൗ താരത്തെ

text_fields
bookmark_border
ആരാണ്​ ധോണിയുടെ പിൻഗാമിയാകാൻ കൂടുതൽ യോഗ്യൻ;​ ലാറ തെരഞ്ഞെടുത്തത്​ ഇൗ താരത്തെ
cancel

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻമാരിൽ ഒരാളായി വാഴ്​ത്തപ്പെടുന്ന താരമാണ്​ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി. ധോണിയുടെ പകരക്കാരന്​ വേണ്ടിയുള്ള തിരച്ചിലിലായിരുന്ന ഇന്ത്യൻ ടീമിന്​ പിൻഗാമിയെ നിർദേശിച്ചിരിക്കുകയാണ്​ ക്രിക്കറ്റ്​ ഇതിഹാസം ​ബ്രയാൻ ലാറ. രാജസ്ഥാൻ റോയൽസി​െൻറ മലയാളി താരം സഞ്​ജു സാംസൺ, പഞ്ചാബ്​ നായകൻ കെ.എൽ രാഹുൽ, ഡൽഹി കാപിറ്റലി​െൻറ ഋഷഭ്​ പന്ത്​ എന്നിവരിൽ നിന്നാണ്​ അദ്ദേഹം പകരക്കാരനെ തെരഞ്ഞെടുത്തത്​. സ്റ്റാർ സ്​പോർട്​സിലെ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന ഷോയിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടിയുള്ള പന്തി​െൻറ പ്രകടനം തന്നെ ആകര്‍ഷിച്ചതായി ലാറ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പകരക്കാരനായി അദ്ദേഹം വരണമെന്നാണ് അഭിപ്രായം. ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ ധോണിക്കു പകരക്കാരൻ പന്താണെന്ന് ഞാൻ പറയില്ലായിരുന്നു. ഡല്‍ഹിക്കു വേണ്ടി താരം കളിക്കുന്നത്​ ശ്രദ്ധിക്കൂ. ബാറ്റ്‌സ്മാനെന്ന നിലയില്‍ പന്ത്​ ഇപ്പോൾ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. ടീമിനു വേണ്ടി റണ്‍സ്​ നേടണമെന്ന്​ ഉത്തരവാദിത്വത്തോടെയാണ് പന്ത്​ ഡല്‍ഹിക്കായി ബാറ്റ് ചെയ്യുന്നത്. ഇന്നിങ്‌സ് പടുത്തുയര്‍ത്തി അത് വലിയ സ്‌കോറാക്കാന്‍ അവൻ ശ്രമിക്കുന്നുണ്ട്. ഈ രീതിയില്‍ കളിക്കുകയാണെങ്കില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ പന്താവണമെന്നും ലാറ അഭിപ്രായപ്പെട്ടു.

ലാറയെ കൂടാതെ ആശിഷ്​ നെഹ്​റ, സഞ്​ജയ്​ ബംഗാർ എന്നിവരും പന്തിനെ പരിഗണിക്കാൻ നിർദേശിക്കുന്നുണ്ട്​. ഇന്ത്യൻ ടീമിലെ മിഡിൽ ഒാർഡറിൽ ലെഫ്റ്റ്​ ഹാൻഡ്​ ഒാപ്​ഷൻ പന്ത്​ തന്നെയാണെന്ന്​ ഇരുവരും അഭിപ്രായപ്പെട്ടത്​.

സഞ്​ജു സാംസണെ കുറിച്ചും ലാറ വാചാലനായി. രാജസ്ഥാൻ ടീമിന്​ വേണ്ടി വിക്കറ്റ്​ കീപ്പറുടെ ജോലി ചെയ്യുന്നില്ലെങ്കിലും സഞ്​ജു മികച്ച താരമാണെന്ന്​ ലാറ പറഞ്ഞു. സഞ്​ജു നല്ല വിക്കറ്റ്​ കീപ്പറാണെന്നാണ്​ തോന്നിയിട്ടുള്ളത്​. താരത്തി​െൻറ പ്രധാനപ്പെട്ട ജോലികളിലൊന്ന്​ അത്​ തന്നെയാണ്​. ​െഎ.പി​.എല്ലിൽ അവൻ മികച്ച പ്രകടനമാണ്​ പുറത്തെടുക്കുന്നതെന്നും ലാറ ചൂണ്ടിക്കാട്ടി.

കെ.എൽ രാഹുൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലാറ അഭിപ്രായപ്പെട്ടു. രാഹുല്‍ വളരെ മികച്ച ബാറ്റ്‌സ്മാനാണ്. അതിനാൽ ബാറ്റിങ്ങിലും കൂടുതല്‍ റണ്‍സ് നേടുന്നതിനുമായിരിക്കണം പ്രധാന പരിഗണന. വിക്കറ്റ്​ കീപ്പിങ്ങിനെ കുറിച്ചോർത്ത്​ കൂടുതൽ ബുദ്ധിമു​േട്ടണ്ടതില്ലെന്നും ഇന്ത്യയുടെ പരിമിത ഒാവർ ടീമി​െൻറ വിക്കറ്റ്​ കീപ്പറായ രാഹുലിനെ കുറിച്ച്​ ലാറ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonRishabh PantKL RahulBrian LaraIPL 2020
News Summary - Brian Lara picks Dhoni’s successor among KL Rahul, Rishabh Pant and Sanju Samson
Next Story