Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​മേ​യ്......

അ​മേ​യ്... നി​ന​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന​യോ​ടെ ഈ ​ലോ​ക​മു​ണ്ട്

text_fields
bookmark_border
അ​മേ​യ്... നി​ന​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന​യോ​ടെ ഈ ​ലോ​ക​മു​ണ്ട്
cancel

വാ​സ്​​കോ: അ​മേ​യ്... നി​ന​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന​യോ​ടെ ഈ ​ലോ​ക​മു​ണ്ട്. ഒ​റ്റ​വീ​ഴ്​​ച​യി​ൽ എ​ല്ലാ​വ​രെ​യും ക​ണ്ണീ​ര​ണി​യി​ച്ച്​ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലാ​യ നിന്‍റെ തി​രി​ച്ചു​വ​ര​വി​ന്​​ കാ​ൽ​പ​ന്ത്​ ലോ​കം കാ​ത്തി​രി​ക്കു​ന്നു. ഫൈ​ന​ലി​‍െൻറ ഫ​ല​ത്തേ​ക്കാ​ൾ ആ​രാ​ധ​ക​​ർ കാ​ത്തി​രി​ക്കു​ന്ന​ത്​ നി​‍െൻറ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ​ക്കാ​ണ്.

​ഫൈ​ന​ലി​‍െൻറ ആ​ദ്യ പ​കു​തി ഇ​ഞ്ചു​റി ടൈ​മി​ലേ​ക്ക്​ ക​ട​ന്ന ഉ​ട​നാ​ണ്​ സ്വ​ന്തം ബെ​ഞ്ചി​ന്​ മു​ന്നി​ലാ​യി മും​ബൈ​യു​ടെ പ്ര​തി​രോ​ധ താ​രം അ​മേ​യ്​ റാ​ണ പ​രി​ക്കേ​റ്റു​വീ​ണ​ത്. കൊ​ൽ​ക്ക​ത്ത ലെ​ഫ്​​റ്റ്​​ബാ​ക്ക്​ സു​ഭാ​ഷി​ഷ്​ ബോ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ വീ​ണ​പ്പോ​ൾ ഒ​രു സ്വാ​ഭാ​വി​ക പ​രി​ക്കെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. അ​തു​കൊ​ണ്ട്​ വി​ഡി​യോ കാ​മ​റ​യും മൈ​താ​ന​ത്തെ താ​ര​ങ്ങ​ളും പ​ന്തി​നു പി​ന്നാ​ലെ​യാ​യി. പ​ക്ഷേ, ​ബെഞ്ചി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​താ​ര​ങ്ങ​ളു​ടെ അ​ല​ർ​ച്ച​ പ​രി​ക്ക്​ ഗൗ​ര​വ​മു​ള്ള​തെ​ന്ന സൂ​ച​ന ന​ൽ​കി. തു​ട​ർ​ന്ന്​ എ​ല്ലാം ശ​ര​വേ​ഗ​ത്തി​ലാ​യി​രു​ന്നു.


അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ൽ സം​ഘം കു​തി​ച്ചെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ ആം​ബു​ല​ൻ​സും മൈ​താ​ന​ത്തേ​ക്ക്. ഇ​രു​ടീ​മു​ക​ളി​ലെ​യും ക​ളി​ക്കാ​രു​ടെ​യും ഒ​ഫീ​ഷ്യ​ൽ​സി​‍െൻറ​യും ക​ണ്ണീ​ര​ണി​ഞ്ഞ മു​ഖം ടി.​വി സ്​​ക്രീ​നി​ൽ തെ​ളി​ഞ്ഞ​തോ​ടെ ആ​ധി​യേ​റി. ഇ​തി​നി​ടെ, അ​മേ​യ്​ എ​ഴു​ന്നേ​റ്റെ​ങ്കി​ലും ബോ​ധം​മ​റ​യു​ന്ന ദൃ​ശ്യ​മാ​ണ്​ അ​വ​സാ​ന​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഒരു മണിക്കൂറിന്​ ശേഷം ഐ.എസ്​.എൽ ട്വിറ്റർ പേജിൽ അമേയി​ന്‍റെ പരിക്ക്​ ഗുരുതരമല്ലെന്ന അറിയിപ്പ്​ വന്നതോടെയാണ്​ ആശ്വാസമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FCamey rane
News Summary - amey rane mumbai city fc injury
Next Story