Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫിറോസ്​ ഷാ കോട്​ലയിൽ...

ഫിറോസ്​ ഷാ കോട്​ലയിൽ പാകിസ്​താനെതിരായ കുംബ്ലെയുടെ 'പെർഫെക്​ട്​ 10'ന്​ 22 വയസ്സ്​

text_fields
bookmark_border
ഫിറോസ്​ ഷാ കോട്​ലയിൽ പാകിസ്​താനെതിരായ കുംബ്ലെയുടെ പെർഫെക്​ട്​ 10ന്​ 22 വയസ്സ്​
cancel

ന്യൂഡൽഹി: 22 വർഷങ്ങൾക്ക്​ മുമ്പ്​ ഇതേ ദിവസമായിരുന്നു ഇന്ത്യൻ സ്​പിൻ ഇതിഹാസം അനിൽ കുംബ്ലെ ടെസ്റ്റ്​ ക്രിക്കറ്റിലെ ഒരിന്നിങ്​സിലെ 10 വിക്കറ്റും വീഴ്​ത്തി റെക്കോഡ്​ ബുക്കിൽ ഇടം പിടിച്ചത്​.

1999 ഫെബ്രുവരി ഏഴിന് ചിരവൈരികളായ​ പാകിസ്​താനെതിരെയായിരുന്നു ആ മാന്ത്രിക പ്രകടനം. മത്സരത്തിലെ പ്രകടനത്തിലൂടെ ഇംഗ്ലീഷ്​ ഓഫ്​ സ്​പിന്നർ ജിം ലേക്കറിന്‍റെ റെക്കോഡിനൊപ്പമെത്തുകയായിരുന്നു കുംബ്ലെ. 1956ൽ ഓൾഡ്​ട്രാഫോഡിൽ ആസ്​​ട്രേലിയക്കെതിരെ 53 റൺസ്​ മാത്രം വഴങ്ങിയായിരുന്നു ലേക്കർ 10 വിക്കറ്റ്​ വീഴ്​ത്തിയത്​.

രണ്ട്​ മത്സര പരമ്പരയിൽ ചെന്നൈയിൽ നടന്ന ആദ്യ മത്സരം 12 റൺസിന്‍റെ നേരിയ മാർജിനിൽ തോറ്റ ഇന്ത്യക്ക്​ ഡൽഹി ടെസ്​​റ്റിലെ വിജയം അനിവാര്യമായിരുന്നു. കാർഗിൽ യുദ്ധത്തിന്‍റെ കാലം കൂടി ആയിരുന്നതിനാൽ വാശി അൽപം കൂടുതലായിരുന്നു മത്സരങ്ങൾക്ക്​.

ഇന്ത്യ മുന്നോറ്റുവെച്ച 420 റൺസ്​ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്​താനായി ഓപണർമാരായ ശാഹിദ്​ അഫ്രീദിയും സഈദ്​ അൻവറും മികച്ച തു​ടക്കം നൽകി. ഒന്നാം വിക്കറ്റിൽ 101 റൺസാണ്​ ഇരുവരും ചേർത്തത്​. 26.3 ഓവറിൽ 74 റൺസ്​ മാത്രം വഴങ്ങി 10 പാക്​ വിക്കറ്റുകളും പിഴുത കുംബ്ലെ ഇന്ത്യക്ക്​ 212 റൺസിന്‍റെ ഐതിഹാസിക ജയം സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil kumblePakistanCricket
News Summary - 22 years of anil Kumble's registers 'Perfect 10' against Pakistan
Next Story