Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏ​ഷ്യ​ൻ ഗു​സ്​​തി:...

ഏ​ഷ്യ​ൻ ഗു​സ്​​തി: ബ​ജ്​​റ​ങ്ങി​ലൂ​ടെ ഇ​ന്ത്യ​ക്ക്​ ആ​ദ്യ സ്വ​ർ​ണം

text_fields
bookmark_border
ഏ​ഷ്യ​ൻ ഗു​സ്​​തി: ബ​ജ്​​റ​ങ്ങി​ലൂ​ടെ ഇ​ന്ത്യ​ക്ക്​ ആ​ദ്യ സ്വ​ർ​ണം
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ജ്​​റ​ങ്​ പൂ​നി​യ​യി​ലൂ​ടെ ഇ​ന്ത്യ​ക്ക്​ ആ​ദ്യ സ്വ​ർ​ണം. ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ ജേ​താ​വ്​ സാ​ക്ഷി മാ​ലി​ക്​​​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വെ​ള്ളി​യി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ, പു​രു​ഷ​വി​ഭ​ഗം 65 കി​ലോ​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ്യൂ​ങ്​​ചു​ൽ ലീ​യെ 6-2ന്​ ​കീ​ഴ​ട​ക്കി​യാ​ണ്​ ബ​ജ്​​റ​ങ്​ ത്രി​വ​ർ​ണ​പ​താ​ക പാ​റി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട്​ പോ​യ​ൻ​റി​ന്​ ലീ​ഡ്​ വ​ഴ​ങ്ങി​യ ശേ​ഷം, അ​വ​സാ​ന റൗ​ണ്ടി​ൽ തി​രി​ച്ച​ടി​ച്ചാ​ണ്​ 23കാ​ര​ൻ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്.

വ​നി​ത​ക​ളു​ടെ 58 കി​ലോ ഫൈ​ന​ലി​ൽ ക​ട​ന്ന സ​രി​ത തോ​ൽ​വി വ​ഴ​ങ്ങി വെ​ള്ളി​യി​ലൊ​തു​ങ്ങി. കി​ർ​ഗി​സ്​​താ​​െൻറ അ​യ്​​സു​ലു ടി​നി​ബെ​കോ​വ 0-6 പോ​യ​ൻ​റി​നാ​ണ്​ സ​രി​ത​യെ തോ​ൽ​പി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം ഒ​രു സ്വ​ർ​ണം, നാ​ല്​ വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി. ചാ​മ്പ്യ​ൻ​ഷി​പ്​​ ഞാ​യ​റാ​ഴ്​​ച​ സ​മാ​പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang Punia
News Summary - Wrestler Bajrang Punia wins gold at Asian Championships
Next Story