Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപരിക്ക് മൂലം...

പരിക്ക് മൂലം പിന്മാറ്റം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ദീപക് പൂനിയക്ക് വെള്ളി

text_fields
bookmark_border
deepak-punia-210919.jpg
cancel

നൂർ സുൽത്താൻ (ഖസാക്ക്സ്ഥാൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ദീപക് പൂനിയ പരിക് കേറ്റു പിന്മാറി. ഇതോടെ മെഡൽ നേട്ടം വെള്ളിയിലൊതുങ്ങി. സെമിഫൈനല്‍ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

പു​രു​ഷ വി​ഭാ​ഗം 86 കി​ലോ​യി​ൽ​ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കടന്ന മു​ൻ ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​ൻകൂടിയായ ദീപക് 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത​ നേ​ടിയിരുന്നു. ഇ​റാ​​​െൻറ ഹ​സ്സ​ൻ യ​സ്​​ദാ​നി​യാ​ണ് സ്വർണമെഡൽ ജേതാവ്.

തന്‍റെ ഇടതുകാലിന് ഭാരം താങ്ങാൻ കഴിയുന്നില്ലെന്നും മത്സരിക്കുക പ്രയാസമാണെന്നും ദീപക് അറിയിക്കുകയായിരുന്നു. ഇതൊരു വലിയ അവസരമായിരുന്നു. സ്വർണത്തിനായി മത്സരിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. പക്ഷേ, ഇതുവരെയുള്ള പ്രകടനത്തിൽ സംതൃപ്തനാണ് -ദീപക് പറഞ്ഞു.

സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​​െൻറ സ്​​റ്റെ​ഫാ​ൻ റീ​ച്​​മു​തി​നെ 8-2ന്​ ​അ​നാ​യാ​സം മ​ല​ർ​ത്തി​യ​ടി​ച്ചാണ് ദീപക് ഫൈ​ന​ലി​ലെ​ത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingsports newsdeepak punia
News Summary - world wrestling championship -sports news
Next Story