Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോ​ക ഗു​സ്​​തി...

ലോ​ക ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്:​ ബ​ജ്​​റ​ങ്ങി​നും ര​വി​ക്കും ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത

text_fields
bookmark_border
ലോ​ക ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്:​ ബ​ജ്​​റ​ങ്ങി​നും ര​വി​ക്കും ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത
cancel
camera_alt????? ????????? ???????????????????? ????? ????????? ??????????? ????????????? ???? ???????
നൂ​ർ സു​ൽ​ത്താ​ൻ (ക​സ​ഖ്​​സ്​​താ​ൻ): ലോ​ക ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ത​ക​ർ​പ്പ​ൻ വി​ജ​യ​ങ്ങ​ളു​മാ​യി സെ​മി​ഫൈ​ന​ലി​ലെ​ത്തി​യ ബ​ജ്​​റ​ങ്​ പു​നി​യ​യും ര​വി ദാ​ഹി​യ​യു​ം 2020ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ യോ ​ഗ്യ​ത നേ​ടി. സെമിയിൽ ഇരുവരും പരാജയം രുചിക്കുകയായിരുന്നു.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 65 കി​ലോ​ഗ്രാം വി ​ഭാ​ഗ​ത്തി​ലാണ്​ ആ​ദ്യ റൗ​ണ്ടി​ൽ പോ​ള​ണ്ട്​ താ​രം ക്രി​സ്​​റ്റോ​ഫ്​ ബി​യ​ൻ​കോ​വ്​​സ്​​കി​യെ 9-2ന്​ ​ത​റ ​പ​റ്റി​ച്ച ബ​ജ്​​റ​ങ്, അ​ടു​ത്ത റൗ​ണ്ടി​ൽ സ്​​ലൊ​വീ​നി​യ​യു​ടെ ഡേ​വി​ഡ്​ ഹ​ബാ​റ്റി​നെ​യും കീ​ഴ​ട​ക്കി ക്വാ​ർ​ട്ട​റി​ലെ​ത്തി. ക്വാ​ർ​ട്ട​റി​ൽ കൊ​റി​യ​യു​ടെ ​േജാ​ങ്​ സോ​യി ​േചാ​നി​നെ 8-1ന്​ ​തു​ന്നം​പാ​ടി​ച്ചാ​ണ്​ ​െസ​മി​യി​ൽ ഇ​ട​മു​റ​പ്പി​ച്ച​ത്.

57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ മാ​റ്റു​ര​ച്ച ര​വി ദാ​ഹി​യ അ​ർ​മീ​നി​യ​യു​െ​ട യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ ആ​ർ​സെ​ൻ ഹ​രു​തു​ന്യാ​നെ​തി​രെ 6-0ത്തി​ന്​ പി​ന്നി​ൽ​നി​ന്ന ശേ​ഷം പൊ​രു​തി​ക്ക​യ​റി അ​വി​ശ്വ​സ​നീ​യ ജ​യം കു​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കൊ​റി​യ​യു​ടെ സു​ങ്​​വോ​ൻ കി​മ്മി​നെ​യും തോ​ൽ​പി​ച്ച ര​വി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​പ്പാ​​െൻറ മു​ൻ ലോ​ക ചാ​മ്പ്യ​ൻ യു​തി ത​കാ​ഹാ​ഷി​യെ 6-1ന്​ ​ത​ക​ർ​ത്താ​ണ്​ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്.

വ​നി​ത​ക​ളു​ടെ 62 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ റി​യോ ഒ​ളി​മ്പി​ക്​ മെ​ഡ​ലി​സ്​​റ്റ​്​ സാ​ക്ഷി മ​ലി​ക്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​റ്റു​പു​റ​ത്താ​യി. ​ൈന​ജീ​രി​യ​യു​ടെ അ​മീ​ന​ത്ത്​ അ​ദേ​നി​യി​യോ​ട്​ 10-7നാ​ണ്​ സാ​ക്ഷി കീ​ഴ​ട​ങ്ങി​യ​ത്. 68 കി​ലോ വി​ഭാ​ഗ​ത്തി​ൽ ദി​വ്യ ക​ക്​​റ​ൻ ജ​പ്പാ​​െൻറ ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​ൻ സാ​റാ ദോ​ഷോ​യോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world wrestling championship 2019
News Summary - world wrestling championship 2019
Next Story