ലോക വനിത ബോക്സിങ്; രണ്ട് ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ
text_fieldsഉലാൻ ഉഡെ (റഷ്യ): കഴിഞ്ഞ തവണത്തെ വെങ്കലമെഡൽ േജത്രി ലോവലിന ബോർഗോഹെയ്നും (69 കി.) അരങ്ങേറ്റക്കാരി ജമുന ബോറോയും (54 കി.) ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർഫൈനലിൽ കടന്നു. മൊറോക്കോയുടെ ഉമൈമ ബെൽ അഹ്ബിബിനെ ഇടിച്ചിട്ടാണ് ബോർഗോഹെയ്ൻ മുന്നേറിയത്.
അൽജീരിയയുടെ ആഫ്രിക്കൻ സ്വർണമെഡലിസ്റ്റ് ഔദാദ് ഫൗഹിനെ തോൽപിച്ചാണ് ബോറോ അവസാന എട്ട് സ്ഥാനക്കാരിൽ ഇടംപിടിച്ചത്. ക്വാർട്ടറിൽ ബോറോ ജർമനിയുടെ ഉർസുല ഗോട്ട്ലോബിനെയും ബോർഗോഹെയ്ൻ കരോലിന കോസ്വസ്കയെയും നേരിടും.
ലോക ചാമ്പ്യൻ എം.സി. മേരികോം, (51 കി.), മഞ്ജു റാണി (48 കി.), കവിത ചഹൽ (+ 81 കി.) എന്നീ ഇന്ത്യൻ താരങ്ങൾ നേരേത്ത ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
