ലോ​ക ബോ​ക്​​സി​ങ്​: മ​ഞ്​​ജു റാ​ണി​ക്ക്​ വെ​ള്ളി; ഫൈ​ന​ലി​ൽ തോ​ൽ​വി

22:38 PM
13/10/2019
manju-rani-1310119.jpg

ഉ​ലാ​ൻ ഉ​ഡെ (റ​ഷ്യ): വെ​ള്ളി​യാ​ണെ​ങ്കി​ലും കൗ​മാ​ര​ക്കാ​രി മാ​റി​ല​ണി​ഞ്ഞ ​മെ​ഡ​ലി​ന്​ സ്വ​ർ​ണ​ത്തി​ള​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ ദേ​ശീ​യ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ന്തം ടീ​മി​​ൽ ഇ​ടം ന​ൽ​കാ​ൻ മ​ടി​ച്ച ഹ​രി​യാ​ന​യോ​ടും, ത​ഴ​യാ​ൻ മ​ത്സ​രി​ച്ച​വ​രോ​ടും മ​ധു​ര പ്ര​തി​കാ​ര​മാ​യി ലോ​ക വ​നി​താ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി​യു​മാ​യി ഇ​ന്ത്യ​യു​ടെ മ​ഞ്​​ജു റാ​ണി.

റ​ഷ്യ​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ 48കി​ലോ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ താ​രം എ​ക​ത്രി​ന പാ​ൽ​റ്റ്​​കി​വ​യോ​ട്​ 4-1ന്​ ​കീ​ഴ​ട​ങ്ങി​യാ​ണ്​ മ​ഞ്​​ജു​വി​​െൻറ അ​ര​ങ്ങേ​റ്റ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ മോ​ഹം വെ​ള്ളി​യി​ലൊ​തു​ങ്ങി​യ​ത്. ഇ​തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു സ്വ​ർ​ണം പോ​ലു​മി​ല്ലാ​തെ​യാ​യി ഇ​ന്ത്യ​യു​ടെ മ​ട​ക്കം. 

ശ​നി​യാ​ഴ്​​ച 20ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ മ​ഞ്​​ജു റി​ങ്ങി​ലി​റ​ങ്ങി​യ​ത്. റ​ഷ്യ​യി​ൽ ഇ​ന്ത്യ​യു​ടെ ഏ​ക വെ​ള്ളി മെ​ഡ​ൽ​കൂ​ടി​യാ​ണി​ത്. നേ​ര​ത്തേ മേ​രി​കോം ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ജ​മു​ന ബോ​റോ, ലോ​വ്​​ലി​ന ബൊ​റേ​ഗെ​യ്​​ൻ എ​ന്നി​വ​രാ​ണ്​ വെ​ങ്ക​ലം നേ​ടി​യ മ​റ്റ്​ ബോ​ക്​​സ​ർ​മാ​ർ.   

ഹ​രി​യാ​ന​യി​ലെ റോ​ഹ്​​ത​ക്​ ജി​ല്ല​യി​ലെ റി​താ​ൽ സ്വ​ദേ​ശി​യാ​ണ്​ മ​ഞ്​​ജു. ക​ഴി​ഞ്ഞ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഹ​രി​യാ​ന ടീ​മി​ൽ​നി​ന്ന്​ പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ൾ പ​ഞ്ചാ​ബി​​െൻറ താ​ര​മാ​യി മ​ത്സ​രി​ച്ചാ​ണ്​ കൗ​മാ​ര​ക്കാ​രി റി​ങ്ങി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 

Loading...
COMMENTS