വോളി താരം രതീഷിന് സർക്കാർ ജോലി
text_fieldsതിരുവനന്തപുരം: വോളി കോർട്ടിൽ എതിരാളികളുടെ കണ്ണഞ്ചിപ്പിക്കുന്ന സ്മാഷും സർവും പുഷ്പം പോലെ കോരിയെടുക്കുന്ന കേരളത്തിെൻറ ‘ലിബറോ’ക്ക് സർക്കാർ ഉദ്യോഗം.
വോളിബാളിലെ 21 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വോളിബാൾ താരം സി.കെ. രതീഷിന് മന്ത്രി എ.സി. മൊയ്തീൻ നിയമന ഉത്തരവ് കൈമാറിയത്. കോഴിക്കോട് മൂലാട് സ്വദേശിയായ ഈ 38കാരന് കോഴിക്കോട് കിൻഫ്രയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലാണ് നിയമനം.
കഴിഞ്ഞ െഫബ്രുവരിയിൽ കോഴിക്കോട് നടന്ന ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈ താരത്തിെൻറ മികവിലാണ് കേരളം പുരുഷവിഭാഗം ചാമ്പ്യന്മാരായത്. ഒമ്പത് വര്‍ഷം കേരള ടീമിനുവേണ്ടി രതീഷ് കളത്തിലിറങ്ങി. 2016ല്‍ കേരളം ദേശീയ ലീഗ് ചാമ്പ്യന്മാരും 2015ല്‍ റണ്ണേഴ്സ് അപ്പുമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
