Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകൊ​ച്ചി ബ്ലൂ...

കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ ത​ക​ർ​ത്ത്​ കാ​ലി​ക്ക​റ്റ് ഹീ​റോ​സ്

text_fields
bookmark_border
കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ ത​ക​ർ​ത്ത്​ കാ​ലി​ക്ക​റ്റ് ഹീ​റോ​സ്
cancel
camera_alt?????????????? ?????? ?????????? ????????

കൊ​ച്ചി: പ്ര​ഥ​മ പ്രോ ​വോ​ളി ലീ​ഗി​ലെ ‘എ​ൽ​ക്ലാ​സി​കോ’​യി​ൽ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ​തി​രെ കാ​ലി​ക ്ക​റ്റ് ഹീ​റോ​സി​ന് ‘വൈ​റ്റ് വാ​ഷ്’ വി​ജ​യം. കേ​ര​ള ടീ​മു​ക​ളു​ടെ നാ​ട്ട​ങ്ക​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ് ചു​ സെ​റ്റു​ക​ൾ​ക്കാ​ണ്​ ചെ​മ്പ​ട നീ​ല​പ്പ​ട​യെ​ ത​ക​ർ​ത്ത​ത്. സ​്​​കോ​ർ: 15-11, 15-9, 15-14, 15-13, 15-10.

ലീ​ഗി​ൽ ആ​ദ്യ​മാ ​യി 5-0ത്തി​ന് മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ ഹീ​റോ​സ് ഏ​ഴു പോ​യ​ൻ​റു​മാ​യി സെ​മി​ഫൈ​ന​ൽ ടി​ക്ക​റ്റു​റ​പ്പി​ച്ച ു. ഒാ​ൾ​റൗ​ണ്ട് മി​ക​വു​മാ​യി കാ​ലി​ക്ക​റ്റി​​െൻറ യു.​എ​സ്​ താ​രം പോ​ൾ ലോ​ട്ട്​​മാ​ൻ ക​ളി​യി​ലെ താ​ര​മാ​ യി. ഇ​രു​ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്കി​ട​യി​ൽ തു​ട​ക്ക​മി​ട്ട മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​​െൻറ ​േപാ​രാ​ട്ട​വീ​ര്യ​മാ​ണ് തു​ട​ക്ക​ത്തി​ൽ പ്ര​ക​ട​മാ​യ​ത്. പ്ര​തി​രോ​ധി​ച്ച് മു​ന്നേ​റി​യാ​യി​രു​ന്നു ചെ​മ്പ​ട പോ​യ​ൻ​റ്​ നേ​ടി​യ​ത്.

കാ​ലി​ക്ക​റ്റി​​െൻറ പ്ര​തി​രോ​ധ ദു​ർ​ഗ​മാ​യ എ​ലൗ​നി എ​ൻ​ഗം​പൗ​രു ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത് കൊ​ച്ചി​ക്ക് വി​ന​യാ​യി. ക്യാ​പ്റ്റ​ൻ ജെ​റോം വി​നീ​തും അ​ജി​ത് ലാ​ലും അ​റ്റാ​ക്കി​ങ്ങി​ലും മി​ന്നി​യ​പ്പോ​ൾ ഇ​ട​വേ​ള​യി​ൽ കാ​ലി​ക്ക​റ്റ് 8-4ന് ​മു​ന്നി​ലാ​യി. ഇ​ട​വേ​ള​ക്കു​ശേ​ഷം കൊ​ച്ചി സൂ​പ്പ​ർ പോ​യ​ൻ​റ്​ നേ​ടി​യ​തും ജെ​റോ​മി​നെ ഡേ​വി​ഡ് ലീ ​ഒ​റ്റ​ക്ക് ബ്ലോ​ക്ക് ചെ​യ്ത​തു​മൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ ട്വി​സ്​​റ്റു​ണ്ടാ​യി​ല്ല. ജെ​റോ​മി​​െൻറ സ്മാ​ഷി​ൽ 15-11ന് ​കാ​ലി​ക്ക​റ്റ് ആ​ദ്യ സെ​റ്റ്​ ജ​യി​ച്ചു.

ര​ണ്ടാം സെ​റ്റി​ലും കോ​ഴി​ക്കോ​ട​ൻ ടീം ​അ​ടി​ച്ചു​പൊ​ളി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. കൊ​ച്ചി നാ​യ​ക​ൻ ഉ​ക്ര​പാ​ണ്ഡ്യ​​െൻറ സ​ർ​വി​സ് പി​ഴ​വി​ലൂ​ടെ ക​ന്നി പോ​യ​ൻ​റ്​ നേ​ടി​യ കാ​ലി​ക്ക​റ്റ് ബ്ലോ​ക്കി​ങ്ങും സ​ർ​വും അ​റ്റാ​ക്കി​ങ്ങു​മാ​യി എ​ല്ലാ മേ​ഖ​ല​ക​ളി​ലും തി​ള​ങ്ങി. ജെ​റോ​മി​​െൻറ​യും ലോ​ട്ട്മാ​​െൻറ​യും സ​ർ​വു​ക​ളും കി​ട​യ​റ്റ​താ​യി. ഇ​ട​വേ​ള​ക്ക് പി​രി​യു​മ്പോ​ൾ 8-1ന് ​അ​നി​ഷേ​ധ്യ ലീ​ഡി​ലാ​യി​രു​ന്നു ഹീ​റോ​സ്. പി​ന്നീ​ട് ആ​ന്ദ്രെ പ​തു​കി​ന് പ​ക​രം സു​രേ​ഷ് ഖൊ​വാ​ളും പി. ​രോ​ഹി​തി​ന് പ​ക​രം മു​ജീ​ബും വ​ന്നി​ട്ടും കൊ​ച്ചി​ക്ക് അ​ത്ഭു​തം സൃ​ഷ്​​ടി​ക്കാ​നാ​യി​ല്ല. 15-9ന് ​വി​ജ​യം കാ​ലി​ക്ക​റ്റി​ന് ത​ന്നെ.

4-0ത്തി​ന് മു​ന്നി​ലാ​യ ശേ​ഷം എ​തി​രാ​ളി​ക​ൾ​ക്ക് കു​റ​ച്ച് പോ​യ​ൻ​റു​ക​ൾ വി​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും മൂ​ന്നാം സെ​റ്റി​ലും കാ​ലി​ക്ക​റ്റി​​െൻറ പ​ട​യോ​ട്ടം തു​ട​ർ​ന്നു. കൊ​ച്ചി​യു​ടെ യു.​എ​സ്​ സൂ​പ്പ​ർ താ​രം ഡേ​വി​ഡ് ലീ​യും സെ​റ്റ​ർ ഉ​ക്ര​പാ​ണ്ഡ്യ​നും നി​രാ​ശ​പ്പെ​ടു​ത്തി. അ​ജി​ത് ലാ​ലി​​െൻറ​യും കാ​ർ​ത്തി​കി​​െൻറ​യും സ്മാ​ഷു​ക​ൾ കൊ​ച്ചി​യു​ടെ മു​റി​വി​​െൻറ ആ​ഴം കൂ​ട്ടി. 7-11ന് ​പി​ന്നി​ലാ​യ ശേ​ഷം കൊ​ച്ചി 14-14ൽ ​ഒ​പ്പം കൂ​ടി​യെ​ങ്കി​ലും എ​ലൗ​നി​യു​ടെ അ​ടി​യി​ൽ മു​ന്നാം സെ​റ്റും മ​ത്സ​ര​വും കാ​ലി​ക്ക​റ്റ് നേ​ടി. മ​ത്സ​രം 3-0ത്തി​ന് ജ​യി​ച്ച കാ​ലി​ക്ക​റ്റ് നാ​ലും അ​ഞ്ചും സെ​റ്റു​ക​ൾ ജ​യി​ച്ച് തൂ​ത്തു​വാ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പി​ന്നീ​ട്. കൊ​ച്ചി നാ​ലാം സെ​റ്റി​ൽ പൊരുതിയെങ്കി​ലും 13-15ന് ​അ​ടി​യ​റ​വ് പ​റ​ഞ്ഞു. അ​വ​സാ​ന സെ​റ്റി​ലും കാ​ലി​ക്ക​റ്റ് വി​ജ​യ​ഗാ​ഥ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pro volley leaguechennai spartans
News Summary - volley league-sports news
Next Story