ആമിറി​െൻറ വെല്ലുവിളി ഏറ്റെടുത്ത്​ വിജേന്ദർ

22:27 PM
18/07/2019
Vijender-Singh-Vs-Amir-Khan-18-7-19.jpg

ന്യൂ​ഡ​ൽ​ഹി: ‘കു​ട്ടി​ക​ളോ​ട്​ മ​ത്സ​രി​ക്കു​ന്ന​ത്​ നി​ർ​ത്തൂ. ഞാ​ൻ റെ​ഡി’ പാ​ക്​ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ ബോ​ക്​​സ​ർ ആ​മി​ർ​ഖാ​​െൻറ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത്​ ​ ഇ​ന്ത്യ​ൻ ബോ​ക്​​സ​ർ വി​ജേ​ന്ദ​ർ സി​ങ്. വി​ജേ​ന്ദ​റി​നെ പ​ല​കു​റി ആ​മി​ർ വെ​ല്ലു​വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും മ​ത്സ​രം മാ​ത്രം യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നി​ല്ല. ത​ന്നെ നേ​രി​ടാ​ൻ വി​ജേ​ന്ദ​റി​ന്​ പേ​ടി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ആ​മി​റി​​െൻറ വാ​ക്കു​ക​ളോ​ട്​ പ്ര​തി​ക​രി​ച്ച വി​ജേ​ന്ദ​ർ ആ​മി​ർ എ​ല്ലാ​യ്​​പോ​ഴും ജൂ​നി​യ​ർ താ​ര​ങ്ങ​ളോ​ട്​ മാ​ത്ര​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ളോ​ട്​ പോ​രാ​ടു​ന്ന​ത്​ നി​ർ​ത്ത​ണ​മെ​ന്നും​ പ​റ​ഞ്ഞു. 

വെ​ൽ​റ്റ​ർ​വെ​യ്​​റ്റ്​ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന (63.5-66.7 കി​ലോ​ഗ്രാം) ആ​മി​റും മി​ഡി​ൽ​വെ​യ്​​റ്റ്​ വി​ഭാ​ഗ​ത്തി​ൽ (73-76 കി​ലോ​ഗ്രാം) മ​ത്സ​രി​ക്കു​ന്ന വി​ജേ​ന്ദ​റും ത​മ്മി​ലു​ള്ള അ​ങ്കം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഭാ​രം കു​റ​യ്​​ക്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും ആ​മി​ർ അ​തി​ന​നു​സ​രി​ച്ച്​ ഭാ​രം വ​ർ​ധി​പ്പി​ക്കാ​ൻ ത​യാ​റാ​യാ​ൽ കാ​ര്യം എ​ളു​പ്പ​മാ​കു​മെ​ന്നും വി​ജേ​ന്ദ​ർ ഒാ​ർ​മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​ൻ പ്ര​ഫ​ഷ​ന​ൽ ബോ​ക്​​സി​ങ്​ റി​ങ്ങി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ജേ​ന്ദ​ർ മൈ​ക്​ സ്​​നൈ​ഡ​റെ നോ​ക്കൗ​ട്ട്​ ചെ​യ്​​ത്​ അ​പ​രാ​ജി​ത കു​തി​പ്പ്​ തു​ട​ർ​ന്നി​രു​ന്നു. വി​ജേ​ന്ദ​റി​​െൻറ പ്ര​ഫ​ഷ​ന​ൽ ക​രി​യ​റി​ലെ തു​ട​ർ​ച്ച​യാ​യ 11ാം വി​ജ​യ​മാ​യി​രു​ന്നു അ​ത്.

Loading...
COMMENTS