വിജേന്ദർ നോൺസ്റ്റോപ്
text_fieldsദുൈബ: പ്രഫഷനൽ ബോക്സിങ് റിങ്ങിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യൻ ബോക്സർ വ ിജേന്ദർ സിങ്. ഘാനയുടെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ ചാൾസ് അദാമുവിനെ ഇടിച്ചിട് ടാണ് വിജേന്ദർ തുടർച്ചയായ 12ാം ജയം നേടിയത്. എട്ട് റൗണ്ട് നീണ്ട സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗം മത്സരത്തില്‍ 34കാരനായ വിജേന്ദറിനെ വിധികര്‍ത്താക്കള്‍ ഏകപക്ഷീയമായി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
വിജേന്ദറിെൻറ വലം കൈയൻ പഞ്ചുകൾക്ക് മുന്നിൽ 42കാരനായ അദാമുവിന് ഒന്നിലേറെ തവണ അടിതെറ്റി. നാലാം റൗണ്ടിൽ സ്വന്തം പിഴവിൽ പോയൻറ് നഷ്ടപ്പെടുത്തിയതും അദാമുവിന് വിനയായി. 47 മത്സരങ്ങളിൽ 33 വിജയങ്ങളുമായി പോരാടാനിറങ്ങിയ അദാമുവിന് വിജേന്ദറിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
2015 മുതല്‍ പ്രഫഷനല്‍ ബോക്സിങ്ങിൽ മാറ്റുരക്കുന്ന ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ വിജേന്ദർ ഇൗ വർഷം നേടുന്ന രണ്ടാം വിജയമാണിത്. ജൂലൈയിൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടന്ന മത്സരത്തിൽ യു.എസിെൻറ മൈക്ക് സ്നൈഡറിനെ വിജേന്ദർ ഇടിച്ചിട്ടിരുന്നു.
