ആസ്​ട്രേലിയൻ ഒാപൺ: യൂക്കി ഭാംബ്രി യോഗ്യത​ക്കരികെ 

21:41 PM
12/01/2018

മെൽബൺ: ഇന്ത്യൻ താരം യൂക്കി ഭാംബ്രിക്ക്​ ആസ്​ട്രേലിയൻ ഒാപൺ യോഗ്യത ഒരു ജയം മാത്രമകലെ. രണ്ടാം മത്സരത്തിൽ സ്​പെയി​നി​​െൻറ കാർലോസ്​ ടെബർനറിനെ തോൽപിച്ച്​ ഭാംബ്രി അവസാന റൗണ്ടിൽ കടന്നു. സ്​പാനിഷ്​ താരത്തെ 6-0, 6-2 എന്ന സ്​കോറിന്​ തോൽപിച്ചാണ്​ ഇന്ത്യൻ താരത്തി​​െൻറ കുതിപ്പ്​. ഫൈനൽ റൗണ്ടിൽ കാനഡയുടെ പീറ്റർ പോളൻക്​സിയാണ്​ ഭാംബ്രിയുടെ എതിരാളി. 2015, 2016ലും ഇതിനുമുമ്പ്​ ഭാംബ്രി ആസ്​ട്രേലിയൻ ഒാപൺ മെയിൻ ഡ്രോയിൽ ഇടംപിടിച്ചിട്ടുണ്ട്​.

COMMENTS