വിംബ്ൾഡൺ: ദ്യോകോവിച്ചും ബാർതിയും മുന്നോട്ട്
text_fieldsലണ്ടൻ: ടോപ് സീഡുകളായ നൊവാക് േദ്യാകോവിച്ചും ആഷ്ലി ബാർതിയും വിംബ്ൾഡൺ ഗ്രാൻഡ ്സ്ലാം ടൂർണമെൻറിെൻറ മൂന്നാം റൗണ്ടിൽ കടന്നു. അഞ്ചുവട്ടം ജേതാവായ വീനസ് വില്യംസിനെ ആ ദ്യ റൗണ്ടിൽ അട്ടിമറിച്ച 15കാരിയായ കോകോ ഗഫ് 1991നു ശേഷം ടൂർണമെൻറിെൻറ മൂന്നാം റൗണ്ടിൽ ക ടക്കുന്ന പ്രായം കുറഞ്ഞ കളിക്കാരിയായി. സ്ലോവാക്യയുടെ മഗ്ദലീന റിബാരികോയെ 6-3, 6-3നാണ് ഗഫ് പരാജയപ്പെടുത്തിയത്.
അമേരിക്കയുടെ ഡെന്നിസ് കുഡ്ലയെ 6-3, 6-2, 6-2ന് അനായാസം മറികടന്നാണ് ലോക ഒന്നാം നമ്പർതാരവും നിലവിലെ ജേതാവുമായ ദ്യേകോവിച് പുരുഷ സിംഗിൾസിെൻറ മൂന്നാം റൗണ്ട് പ്രവേശനം സ്വന്തമാക്കിയത്. തുടർച്ചയായ 11ാം വർഷമാണ് ദ്യോകോ വിംബിൾഡണിെൻറ അവസാന 32ൽ ഇടം നേടുന്നത്. സെർബിയയുടെ യാേങ്കാ ടിപ്സാറവിചിനെ 6-4, 6-7, 6-1, 6-4 ന് തോൽപ്പിച്ച് കഴിഞ്ഞ വർഷത്തെ റണ്ണറപ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും മുന്നേറി.
ബെൽജിയത്തിെൻറ അലിസൺ വാൻ ജയ്ത്വാങിനെ 6-1, 6-3ന് തോൽപിച്ചാണ് ഫ്രഞ്ച് ഒാപൺ ജേത്രയോയ ആസ്ട്രേലിയക്കാരി ബാർതി മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്ക് പ്യൂർേട്ടാറിേകായുടെ മോണിക്ക പ്യുഗിനെ 6-0, 6-4ന് തോൽപിച്ച മൂന്നാം സീഡ് കരോലിന പ്ലിസ്കോവയും ചൈനയുടെ വാങ് യഫാനെ 6-0, 6-2ന് തോൽപിച്ച് ഒമ്പതാം സീഡ് െസ്ലാവൈൻ സ്റ്റീഫൻസും മൂന്നാം റൗണ്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
