വിംബ്ൾഡൺ: മറെ, നദാൽ, വീനസ് രണ്ടാം റൗണ്ടിൽ
text_fieldsലണ്ടൻ: വിംബ്ൾഡൺ ഗ്രാൻഡ്സ്ലാം ടെന്നിസിൽ നിലവിലെ ചാമ്പ്യൻ ആൻഡി മറെക്ക് വിജയത്തോടെ തുടക്കം. പുരുഷ സിംഗ്ൾസിൽ കസാഖ്സ്താെൻറ അലക്സാണ്ടർ ബബ്ലികിനെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തിയാണ് ചാമ്പ്യൻ യാത്രക്ക് തുടക്കംകുറിച്ചത്. സ്കോർ: 6-1, 6-4, 6-2. അതേസമയം, പുരുഷ സിംഗ്ൾസിൽ 20ാം സീഡ് ആസ്ട്രേലിയയുടെ നിക് കിർഗിയോസ് ഒന്നാം റൗണ്ടിൽ പിൻവാങ്ങി. ഫ്രഞ്ച് താരം പിയറി ഹെർബർട്ടിനോട് 6-3, 6-4 സ്കോറിന് പിന്നിൽ നിൽക്കെ നടുവേദനയെ തുടർന്ന് കോർട്ട് വിടുകയായിരുന്നു.
നാലാം സീഡായ റഫേൽ നദാലും ആദ്യറൗണ്ട് കടമ്പ അനായാസം കടന്നു. ആസ്ട്രേലിയയുടെ ജോൺ മിൽമാനെതിരെ നേരിട്ടുള്ള സെറ്റിനായിരുന്നു ജയം. ജൊ വിൽഫ്രഡ് സോങ്ങ, സാം ക്യൂറി, കെ നിഷികോറി എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗ്ൾസിൽ വീനസ് വില്യംസ്, ഷിയാവോൺ, സ്വിറ്റോലിന, രണ്ടാം സീഡ് സിമോണ ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

