സെറീന, ഹാലെപ് സെമിയിൽ
text_fieldsലണ്ടൻ: അട്ടിമറികളേറെ കണ്ട വനിതകളുടെ വിഭാഗത്തിൽ കരുത്തിെൻറ തിളക്കവുമായി സെറീ ന വില്യംസ്, സിമോണ ഹാലെപ് എന്നിവർ വിംബ്ൾഡൺ സെമിയിൽ. മൂന്നു സെറ്റ് നീണ്ട പോരാട്ടത് തിൽ നാട്ടുകാരിയായ അലിസൺ റിസ്കെയെ ആണ് യു.എസ് താരം വീഴ്ത്തിയത്. സ്കോർ: 6-4, 4-6, 6-3.
നിരന്തരം പിഴവുകൾ വരുത്തിയിട്ടും എതിരാളികളുടെ ദൗർബല്യങ്ങൾ മുതലെടുത്തും കരുത്താർന്ന ഷോട്ടുകൾ പായിച്ചും സെറീന അനുഭവസമ്പത്ത് പോയൻറാക്കി മാറ്റുകയായിരുന്നു. രണ്ടാമത്തെ കളിയിൽ ഹാലെപ് ഏകപക്ഷീയമായ സെറ്റുകൾക്ക് ചൈനയുടെ ഷാങ് ഷുവായിയൊണ് പരാജയപ്പെടുത്തിയത്. സ്കോർ: 7-6, 6-1. ആദ്യ സീഡുകാരിലേറെയും അവസാന നാലിൽ ഇടംപിടിക്കാതെ പുറത്തായ വനിത വിഭാഗത്തിൽ ജയത്തോടെ ഹാലെപിനും സെറീനക്കും വെല്ലുവിളികൾ കുറഞ്ഞു.
പുരുഷ വിഭാഗത്തിൽ, നദാൽ-ഫെഡറർ- ദ്യോകോവിച് ത്രയം അനായാസമായി ക്വാർട്ടറിലെത്തിയിട്ടുണ്ട്. നദാൽ സൂസയെ 6-2, 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഫെഡറർ ബെററ്റിനിയെ 6-1, 6-2, 6-2നും മറികടന്നു. ഫെഡററും നദാലും ക്വാർട്ടർ കടന്നാൽ സെമിയിൽ ഇരുവരും തമ്മിൽ വീണ്ടും ക്ലാസിക് പോരാട്ടത്തിന് അരെങ്ങാരുങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
