വിംബ്ൾഡൺ ഉപേക്ഷിക്കും
text_fieldsലണ്ടൻ: മഹാമാരിയായ കോവിഡ്19 ലോകത്തെ വരിഞ്ഞുമുറുക്കുന്ന വേളയിൽ വിംബ്ൾഡൺ ടെന്ന ിസ് ചാമ്പ്യൻഷിപ് ഉപേക്ഷിച്ചേക്കും. ഇക്കാര്യത്തിൽ തീരുമാനം നേരത്തെ എടുത്തതായും സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നും ജർമൻ ടെന്നിസ് ഫെഡറേഷൻ ഉപാധ്യക്ഷൻ ഡിർക് ഹോർഡോർഫ് പറഞ്ഞു. ഓൾ ഇംഗ്ലണ്ട് ക്ലബ് ബുധനാഴ്ച അടിയന്തര ബോർഡ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
1945ൽ ലോകയുദ്ധത്തിന് ശേഷം ആദ്യമായാണ് ഏറ്റവും പഴക്കമേറിയ ഗ്രാൻഡ്സ്ലാമായ വിംബ്ൾഡൺ ഉപേക്ഷിക്കുന്നത്. ജൂൺ 29 മുതലാണ് വിംബ്ൾഡൺ നടക്കേണ്ടിയിരുന്നത്. പച്ചപ്പുല്ലിൽ കോർട്ടൊരുക്കുന്ന പ്രവൃത്തി ഏപ്രിലിൽ തുടങ്ങിയാൽ മാത്രമേ ടൂർണമെൻറ് വിചാരിച്ച സമയത്ത് ആരംഭിക്കാനാകൂ.
എ.ടി.പിയും ഡബ്ല്യു.ടി.എയും ജൂൺ ഏഴ് വരെയുള്ള എല്ലാ മത്സരങ്ങളും റദ്ദാക്കിയിരിക്കുകയാണ്. സീസണിലെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാമായ ഫ്രഞ്ച് ഓപൺ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
