Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവീഴ്​ചയും വാഴ്​ചയും

വീഴ്​ചയും വാഴ്​ചയും

text_fields
bookmark_border
വീഴ്​ചയും വാഴ്​ചയും
cancel

ല​ണ്ട​ൻ: ഒ​രു മാ​സം മു​മ്പ്​ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ കി​രീ​ട​മ​ണി​ഞ്ഞ​വ​ർ ​വിം​ബ്​​ൾ​ഡ​ണി​ലെ പാ​തി​വ​ഴി​യി​ൽ അ​ടി​തെ​റ്റി​യ​പ്പോ​ൾ, മു​ൻ​നി​ര​ക്കാ​ർ മു​ന്നോ​ട്ട്. ​​റൊ​ളാ​ങ്​ ഗാ​രോ​യി​ൽ വ​നി​താ കി​രീ​ട​മ​ണി​ഞ്ഞ 20കാ​രി ജെ​ലീ​ന ഒ​സ്​​റ്റ​പെ​ൻ​കോ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും ക​ളി​മ​ണ്ണി​ൽ 10ാം കി​രീ​ട​മ​ണി​ഞ്ഞ റാ​ഫേ​ൽ ന​ദാ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലും കീ​ഴ​ട​ങ്ങി. അ​തേ​സ​മ​യം, വീ​ന​സ്​ വി​ല്യം​സ്, ഗ​ർ​ബി​ൻ മു​ഗു​രു​സ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ എ​ന്നി​വ​ർ കി​രീ​ട​ത്തോ​ട​ടു​ക്കു​ന്നു. 

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ​ക്കും ആ​ൻ​ഡി മ​റെ​ക്കും പി​ന്നാ​ലെ ദ്യോ​കോ​വി​ച്​ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്ര​ഞ്ച്​ താ​രം അ​ഡ്രി​യാ​ൻ മ​ന്നാ​റി​നോ​യെ നേ​രി​ട്ടു​ള്ള സെ​റ്റി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ ദ്യോ​കോ​വി​ചി​​​െൻറ കു​തി​പ്പ്. സ്​​കോ​ർ: 6-2, 7-6, 6-4.വ​നി​ത സിം​ഗ്​​ൾ​സി​ൽ 14ാം സീ​ഡ്​ ഗ​ർ​ബി​ൻ മു​ഗു​രു​സ​യും 10ാം സീ​ഡ്​ വീ​ന​സ്​ വി​ല്യം​സും സെ​മി​യി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ ഏ​ഴാം സീ​ഡു​കാ​രി സ്വെ​റ്റ്​​ലാ​ന കു​സ്​​നെ​റ്റ്​​സോ​വ​യെ 6-3, 6-4 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ മു​ഗു​രു​സ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ വിം​ബ്​​ൾ​ഡ​ൺ സെ​മി​യി​ൽ ക​ട​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ൺ ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ട​മ​ണി​ഞ്ഞ​ശേ​ഷം മു​ഗു​രു​സ​യു​ടെ ആ​ദ്യ സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​നം കൂ​ടി​യാ​ണി​ത്.  

അ​തേ​സ​മ​യം, ര​ണ്ടു​ മാ​സം മു​മ്പ്​ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ അ​ട്ടി​മ​റി​ക്കു​തി​പ്പോ​ടെ കി​രീ​ട​മ​ണി​ഞ്ഞ 20കാ​രി ഒ​സ്​​റ്റ​പെ​ൻ​കോ​യെ വീ​ഴ്​​ത്തി വീ​ന​സ്​ സെ​മി​യി​ൽ ക​ട​ന്നു. സ്​​കോ​ർ: 6-3, 7-5. ഒ​സ്​​റ്റ​പെ​ൻ​കോ തു​ട​ർ​ച്ച​യാ​യി വീ​ഴ്​​ച​വ​രു​ത്തി​യ​പ്പോ​ൾ അ​നാ​യാ​സ​മാ​യി​രു​ന്നു വീ​ന​സി​​​െൻറ ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportstennisnadaldjokovicmalayalam newsWIBILDON
News Summary - WIMBILDON TENNIS MATCH RESULTS
Next Story