യു.​എ​സ്​ ഒാ​പ​ൺ​: സെ​റീ​ന വി​ല്യം​സ്​ x ബി​യാ​ൻ​ക വനിതാ ഫൈ​ന​ൽ

08:11 AM
07/09/2019
sareena-williams-biyanka

ന്യൂ​യോ​ർ​ക്ക്​: കാ​ന​ഡ​ക്കാ​രി ബി​യാ​ൻ​ക ആ​ൻ​ഡ്ര്യു​സ്​​ക്യൂ​വി​ന്​ പ്രാ​യം 19. ടൊ​റ​േ​ൻ​റാ​േ​യാ​ട്​ ചേ​ർ​ന്ന ഒ​ൻ​റാ​രി​യോ​യി​ൽ 2000 ജൂ​ണി​ലാ​യി​രു​ന്നു ജ​ന​നം. കൗ​മാ​ര​ത്തി​​െൻറ തു​ടി​പ്പു​മാ​യി അ​വ​ൾ ഇ​ന്ന്​ രാ​ത്രി​യി​ൽ യു.​എ​സ്​ ഒാ​പ​ൺ സിം​ഗ്​​ൾ​സ്​ കി​രീ​ട​ത്തി​നാ​യി അ​ർ​ത​ർ ആ​ഷെ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലി​റ​ങ്ങു​ന്ന​ത്​ ഗ്രാ​ൻ​ഡ്​​സ്​​ലാം കോ​ർ​ട്ടി​ൽ ച​രി​ത്രം കു​റി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന സെ​റീ​ന വി​ല്യം​സി​നെ​തി​രെ. ബി​യാ​ൻ​ക ജ​നി​ക്കു​ന്ന​തി​നും ഒ​രു വ​ർ​ഷം മു​േ​മ്പ (1999) യു.​എ​സ്​ ഒാ​പ​ണി​ലൂ​ടെ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​വേ​ട്ട​ക്ക്​ തു​ട​ക്ക​മി​ട്ട സെ​റീ​ന​ക്ക്​ ഇ​ത്​ 24ാം കി​രീ​ട​ത്തി​ലേ​ക്കു​ള്ള സ്വ​പ്​​ന പോ​രാ​ട്ട​മാ​ണ്. സെ​റീ​ന​ക്ക്​ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാ​മി​​െൻറ 20ാം വാ​ർ​ഷി​ക​മാ​ണെ​ങ്കി​ൽ, ബി​യാ​ൻ​ക​യെ​ന്ന 19കാ​രി​ക്ക്​ അ​ര​ങ്ങേ​റ്റ ഫൈ​ന​ലും.

വ​നി​ത സിം​ഗ്​​ൾ​സ്​ സെ​മി​യി​ൽ സ്വി​സ്​ താ​രം ബെ​ലി​ൻ​ഡ ബെ​ൻ​സി​ചി​നെ 7-6, 7-5ന്​ ​തോ​ൽ​പി​ച്ചാ​ണ്​ 15ാം സീ​ഡാ​യ റു​മേ​നി​യ​ൻ വം​ശ​ജ ബി​യാ​ൻ​ക ഫൈ​ന​ൽ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. സെ​റീ​ന​യാ​വ​െ​ട്ട യു​ക്രെ​യ്​​നി​​െൻറ എ​ലീ​ന സ്വി​റ്റോ​ലി​ന​ക്കെ​തി​രെ 6-3, 6-1ന് ​ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി. സെ​റീ​ന​യു​ടെ 33ാം ഗ്രാ​ൻ​ഡ്​​സ്​​ലാം ഫൈ​ന​ലാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വോ​മി ഒ​സാ​ക്ക​യെ​ന്ന മ​റ്റൊ​രു കൗ​മാ​ര വി​സ്​​മ​യ​ത്തി​ന്​ മു​ന്നി​ൽ അ​ടി​പ​ത​റി​യ​തി​​െൻറ ഷോ​ക്ക്​ മാ​റാ​ത്ത സെ​റീ​ന മ​റ്റൊ​രു താ​രോ​ദ​യ​മാ​യ ബി​യാ​ൻ​ക​ക്കെ​തി​രെ ക​രു​ത​ലോ​ടെ​യാ​കും റാ​ക്ക​റ്റേ​ന്തു​ക.  

2018ലെ ​യു.​എ​സ്​ ഒാ​പ​ൺ യോ​ഗ്യ​ത റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​ത്തു​ നി​ന്നാ​ണ്​ ബി​യാ​ൻ​ക തൊ​ട്ട​ടു​ത്ത വ​ർ​ഷം ടൂ​ർ​ണ​മ​െൻറി​​െൻറ ഫൈ​ന​ലി​ലേ​ക്ക്​ ന​ട​ന്നു​ക​യ​റി​യ​ത്. ക​ഴ​ി​ഞ്ഞ വ​ർ​ഷം ലോ​ക റാ​ങ്കി​ങ്ങി​ൽ 178ാം സ്​​ഥാ​ന​ത്താ​യി​രു​ന്ന താ​രം തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ങ്ങു​ന്ന റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ചു​രു​ങ്ങി​യ​ത്​ ഒ​മ്പ​താം സ്​​ഥാ​നം സ്വ​ന്ത​മാ​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ളി​ച്ച 36ൽ 32​ഉം ജ​യി​ച്ചാ​ണ്​ ബി​യാ​ൻ​ക റാ​ങ്കി​ങ്ങി​ൽ 15ാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. പൂ​ർ​ത്തി​യാ​യ ഒ​രു​മ​ത്സ​രം ബി​യാ​ൻ​ക തോ​റ്റി​ട്ട്​ ആ​റു​മാ​സം പി​ന്നി​ടു​ന്നു. സെ​റീ​ന​യെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ഞ്ചാം റാ​ങ്കാ​ണ്​ ബി​യാ​ൻ​ക​ക്ക്​ ല​ഭി​ക്കാ​ൻ പോ​കു​ന്ന​ത്.  

മൂ​ന്നാ​ഴ്​​ച മു​മ്പ്​ റോ​ജേ​ഴ്​​സ്​ ക​പ്പ്​ ഫൈ​ന​ലി​ൽ ഇ​രു​വ​രും മു​ഖാ​മു​ഖം വ​ന്നെ​ങ്കി​ലും ആ​ദ്യ സെ​റ്റി​നി​ടെ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന്​ സെ​റീ​ന പി​ൻ​വാ​ങ്ങി​യി​രു​ന്നു.

Loading...
COMMENTS