Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ ഒസാക...

യു.എസ്​ ഒാപൺ ഒസാക വീണു; നദാൽ ക്വാർട്ടറിൽ

text_fields
bookmark_border
യു.എസ്​ ഒാപൺ ഒസാക വീണു; നദാൽ ക്വാർട്ടറിൽ
cancel
camera_alt???????? ????????? ????????????? ????????? ???????????? ?????????
ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഒാ​പ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ ന​വോ​മി ഒ​സാ​ക​യെ വീ​ഴ്​​ത്തി 13ാം സീ​ഡ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ ബെ​ലി​ൻ​ഡ ബെ​ൻ​സി​ച്. നേ​രി​ട്ടു​​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ ബെ​ലി​ൻ​ഡ അ​ട്ടി​മ​റി​വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്​​കോ​ർ: 7-5 6-4. തോ​റ്റ​തോ​ടെ, ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി താ​ര​ത്തി​ന്​ ന​ഷ്​​ട​മാ​കും. പ്രീ​ക്വാ​ർ​ട്ട​റി​ൽ തോ​റ്റെ​ങ്കി​ലും ആ​സ്​​ട്രേ​ലി​യ​യു​ടെ ആ​ഷ്​​ലി ബാ​ർ​തി​ക്ക്​ ഒ​ന്നാം ന​മ്പ​ർ തി​രി​ച്ചു​കി​ട്ടു​ക​യും ​ചെ​യ്യും. ക്വാ​ർ​ട്ട​റി​ൽ 23ാം സീ​ഡ്​ ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണ വെ​കി​ച്ചാ​ണ്​ ബെ​ൻ​സി​ച്ചി​​െൻറ എ​തി​രാ​ളി. 26ാം സീ​ഡ്​ ജ​ർ​മ​നി​യു​ടെ ജൂ​ലി​യ ജോ​ർ​ജ​സി​നെ 6-7, 7-5, 6-3നാ​ണ്​ വെ​കി​ച് തോ​ൽ​പി​ച്ച​ത്. മ​റ്റു പ്രീ​ക്വാ​ർ​ട്ട​റു​ക​ളി​ൽ 15ാം സീ​ഡ്​ കാ​ന​ഡ​യു​ടെ ബി​യാ​ൻ​ക ആ​ന്ദ്രീ​സ്​​ക്യു 6-1, 4-6, 6-2ന്​ ​സീ​ഡി​ല്ലാ​താ​രം യു.​എ​സി​​െൻറ ടെ​യ്​​ല​ർ ടൗ​ൺ​സ​െൻറി​നെ​യും 25ാം സീ​ഡ്​ ബെ​ൽ​ജി​യ​ത്തി​​െൻറ എ​ലീ​സെ മെ​ർ​ടെ​ൻ​സ്​ 6-1, 6-1ന്​ ​യു.​എ​സി​​െൻറ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ക്രി​സ്​​റ്റി ആ​നി​നെ​യും തോ​ൽ​പി​ച്ചു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സീ​ഡ്​ സ്​​പാ​നി​ഷ്​ താ​രം റാ​ഫേ​ൽ ന​ദാ​ൽ 2014ലെ ​ചാ​മ്പ്യ​നും 22ാം സീ​ഡു​മാ​യ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ചി​നെ മ​റി​ക​ട​ന്ന്​ ക്വാ​ർ​ട്ട​റി​ലെ​ത്തി. നാ​ലു സെ​റ്റി​ലേ​ക്ക്​ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ക​രു​ത്തും പ്ര​തി​ഭ​യും മേ​ളി​ച്ച ക​ളി​യു​മാ​യാ​ണ്​ ന​ദാ​ൽ എ​തി​രാ​ളി​യെ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 6-3, 3-6, 6-1, 6-2. ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ൻ​റീ​ന​യു​ടെ 20ാം സീ​ഡ്​ ഡീ​ഗോ ഷ്വാ​ർ​ട്​​സ്​​മാ​നാ​ണ്​ എ​തി​രാ​ളി.
ഷ്വാ​ർ​ട്​​സ്​​മാ​ൻ 3-6, 6-2, 6-4, 6-3ന്​ ​ആ​റാം സീ​ഡ്​ ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നെ​യാ​ണ്​ അ​ട്ടി​മ​റി​ച്ച​ത്. 13ാംസീ​ഡ്​ ഫ്രാ​ൻ​സി​​െൻറ ഗെ​യ്​​ൽ മോ​ൺ​ഫി​ൽ​സും 24ാം സീ​ഡ്​ ഇ​റ്റ​ലി​യു​ടെ മാ​റ്റി​യോ ബെ​രെ​റ്റീ​നി​യും ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ബെ​രെ​റ്റീ​നി 6-1, 6-4, 7-6ന്​ ​സീ​ഡി​ല്ലാ​താ​രം റ​ഷ്യ​യു​ടെ ആ​ന്ദ്രി റു​ബ്​​ലോ​വി​നെ​യും മോ​ൺ​ഫി​ൽ​സ്​ 6-1, 6-2, 6-2ന് ​സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത സ്​​പെ​യ്​​നി​​െൻറ പാ​ബ്ലോ ആ​ൻ​ഡു​യാ​റി​നെ​യു​മാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ്വി​സ്​ എ​ക്​​സ്​​പ്ര​സ്​ റോ​ജ​ർ ഫെ​ഡ​റ​ർ ക​ഴി​ഞ്ഞ ദി​വ​സം ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​രു​ന്നു. ഇ​രു​വ​രും ജ​യ​വു​മാ​യി അ​വ​സാ​ന അ​ങ്ക​ത്തി​നെ​ത്തി​യാ​ൽ വെ​റ്റ​റ​ൻ താ​ര​ങ്ങ​ളു​ടെ സ്വ​പ്​​ന​ഫൈ​ന​ൽ എ​ന്ന കാ​ത്തി​രി​പ്പി​ലേ​ക്ക്​ ഇ​നി അ​ഞ്ചു​നാ​ൾ മാ​ത്ര​മാ​കും അ​ക​ലം. യു.​എ​സ്​ ഒാ​പ​ണി​ൽ ഇ​തു​വ​രെ​യും ഇ​രു​വ​രും ഫൈ​ന​ലി​ൽ മു​ഖാ​മു​ഖം വ​ന്നി​ട്ടി​ല്ല. ഫെ​ഡ​റ​ർ​ക്ക്​ ക്വാ​ർ​ട്ട​റി​ൽ ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ർ ദി​മി​ത്രോ​വാ​ണ്​ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalUS openmalayalam newssports news
News Summary - us open osaka-world news
Next Story