Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ...

യു.എസ്​ ഒാപൺ ഗ്രാൻഡ്​പ്രീ: ഇന്ത്യൻ പോരിൽ എച്ച്​.എസ്​. പ്രണോയ്​

text_fields
bookmark_border
യു.എസ്​ ഒാപൺ ഗ്രാൻഡ്​പ്രീ: ഇന്ത്യൻ പോരിൽ എച്ച്​.എസ്​. പ്രണോയ്​
cancel

കാലിഫോർണിയ: യു.​എ​സ്​ മ​ണ്ണി​ലെ ഇ​ന്ത്യ​ൻ ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​​ന്​ കി​രീ​ട​വി​ജ​യം. ഇ​ന്ത്യ​ക്കാ​രു​ടെ പോ​രാ​ട്ട​മാ​യി മാ​റി​യ യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​പ്രീ ഗോ​ൾ​ഡ്​ ബാ​ഡ്​​മി​ൻ​റ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ പി. ​ക​ശ്യ​പി​നെ വീ​ഴ്​​ത്തി മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ കി​രീ​ട​മ​ണി​ഞ്ഞു. 

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന വീ​റു​റ്റ അ​ങ്ക​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു മൂ​ന്ന്​ സെ​റ്റ്​ ക​ട​മ്പ ക​ട​ന്ന്​ ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി യു.​എ​സ്​ ഒാ​പ​ൺ ചാ​മ്പ്യ​നാ​യ​ത്. സ്​​കോ​ർ: 21-15, 20-22, 21-12. സീ​സ​ണി​ൽ ഉ​ജ്ജ്വ​ല ​േഫാ​മി​ലു​ള്ള പ്ര​ണോ​യി​യു​ടെ ക​രി​യ​റി​ലെ മൂ​ന്നാം ഗ്രാ​ൻ​ഡ്​​പ്രീ കി​രീ​ട​മാ​ണി​ത്. 2014ൽ ​ഇ​ന്തോ​നേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സും 2016 മാ​ർ​ച്ചി​ൽ സ്വി​സ്​ ഒാ​പ​ണും ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ യു.​എ​സ്​ ഒാ​പ​ണി​ലെ വി​ജ​യ​ഗാ​ഥ. അ​താ​വ​െ​ട്ട, പ​രി​ശീ​ല​ന കൂ​ട്ടാ​ളി​യും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ചാ​മ്പ്യ​നു​മാ​യ പി. ​ക​ശ്യ​പി​നെ വീ​ഴ്​​ത്തി​യും. ആ​ദ്യ ഗെ​യി​മി​ൽ 7-1ന്​ ​ക​ശ്യ​പാ​യി​രു​ന്നു ലീ​ഡ്​ പി​ടി​ച്ച​തെ​ങ്കി​ലും ഇ​ട​വേ​ള​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ പ്ര​ണോ​യ്​ ​മു​ൻ​തൂ​ക്കം നേ​ടി. 9-12ന്​ ​ലീ​ഡ്​ നേ​ടി ​ഒ​ന്നാം ഗെ​യിം ജ​യി​ച്ചു. 

എ​ന്നാ​ൽ, അ​ടു​ത്ത ഗെ​യി​​മി​ൽ പ​രി​ക്ക്​ വി​ല്ല​നാ​യ​തോ​ടെ പ്ര​ണോ​യി​ക്ക്​ കാ​ലി​ട​റി. അ​വ​സ​രം മു​ത​ലെ​ടു​ത്ത ക​ശ്യ​പ്​ ലീ​ഡ്​ പി​ടി​ച്ചു. എ​ങ്കി​ലും പൊ​രു​തി​യ ​മ​ല​യാ​ളി​താ​രം 20-21ന്​ ​കീ​ഴ​ട​ങ്ങി. മൂ​ന്നാം ഗെ​യി​​മി​ൽ ത​ന്ത്രം​മാ​റ്റി​യ പ്ര​ണോ​യ്​ നെ​റ്റ്​ ഷോ​ട്ടും ലി​ഫ്​​റ്റു​മാ​യി തു​ട​ക്ക​ത്തി​ലേ കു​തി​ച്ചു. ഒ​ടു​വി​ൽ അ​നാ​യാ​സം ജ​യ​വും.ക​ഴി​ഞ്ഞ ഇ​ന്തോ​നേ​ഷ്യ​ൻ സൂ​പ്പ​ർ സീ​രീ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റും ഒ​ളി​മ്പി​ക്​​സ്​-​ലോ​ക ചാ​മ്പ്യ​നു​മാ​യ ചെ​ൻ ലോ​ങ്, മു​ൻ ഒ​ന്നാം ന​മ്പ​ർ ലീ​ചോ​ങ്​ വെ ​എ​ന്നി​വ​രെ അ​ട്ടി​മ​റി​ച്ചാ​ണ്​ പ്ര​ണോ​യ്​ ശ്ര​​ദ്ധ​നേ​ടി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS PrannoyUS openParupalli KashyapGPGIndian final
News Summary - US Open GPG: HS Prannoy's
Next Story