Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​. ഒാപ്പൺ ഫൈനൽ...

യു.എസ്​. ഒാപ്പൺ ഫൈനൽ കയ്​പ്പു കലർന്ന മധുരമുള്ള ഒാർമ്മ -നവോമി ഒസാക

text_fields
bookmark_border
naomi-osaka
cancel

ഫ്ലോറിഡ: ഇൗ വർഷത്തെ യു.എസ്​ ഒാപ്പൺ ഫൈനൽ പൂർണമായും സന്തോഷം നിറഞ്ഞ ഒാർമ്മയായിരുന്നില്ലെന്നും അത്​ കയ്​പ്പ്​ കലർന്ന മധുരമുള്ള ഒാർമ്മയാണെന്നും ​ഗ്രാൻറ്​ സ്ലാം ജേതാവ്​ നവോമി ഒസാക. അമേരിക്കൻ ടെന്നീസ്​ പ്രതിഭ സെറീന വില്ല്യംസിനെ പരാജയപ്പെടുത്തി ജാപ്പനീസ്​ കായികതാരം നവോമി ഒസാക ഗ്രാൻറ്​ സ്ലാം നേടിയെങ്കിലും ഫൈനൽ മത്സരം നാടകീയ മുഹൂർത്തങ്ങൾക്കാണ്​​ വഴിവെച്ചത്​.

രോഷാകുലയായ സെറീന അമ്പയർക്കു നേരെ കയർക്കുന്നതിന്​ കായിക ലോകം സാക്ഷ്യം വഹിച്ചിരുന്നു. പുരസ്​കാരദാന സമയത്ത്​ കൈയ്യടികൾ പ്രതീക്ഷിച്ച 20 വയസ്സുകാരി ഒസാകക്ക്​ സെറീന ആരാധകരുടെ കൂവലാണ്​ കേൾക്കേണ്ടി വന്നത്​. താൻ അതേക്കുറിച്ച്​ ചിന്തിക്കേണ്ട ആവശ്യമില്ലെന്നും കാരണം അത്​ തന്നെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷകരമായ നിമിഷം അല്ലായിരുന്നു എന്നും ഒസാക പറഞ്ഞതായി വുമൺസ്​ ടെന്നീസ്​ അസോസിയേഷ​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റ്​ വ്യക്തമാക്കുന്നു.

മധുരവും അതേ സമയം കടുപ്പവുമുള്ള ഗ്രീൻ ടീ ​െഎസ്​ക്രീം കഴിച്ച പോലെയാണ്​ തനിക്ക്​ യു.എസ്​ ഒാപ്പൺ ഫൈനലിലെ ഒാർമയെന്നും അതേ കുറിച്ച്​ ചിന്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒസാക പറയുന്നു. നിലവിൽ ചൈന ഒാപ്പണിൽ രണ്ടാം റൗണ്ടിലെത്തിയിരിക്കുകയാണ്​ നവോമി ഒസാക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsNaomi OsakaUS Open finalbittersweet memory
News Summary - US Open final is a bittersweet memory: Naomi Osaka -sports news
Next Story