Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോഫിനെ കളി പഠിപ്പിച്ചും ആശ്വസിപ്പിച്ചും ഒസാക; പ്രീക്വാർട്ടറിലേക്കു മുന്നേറി നദാൽ, സ്വരേവ്
text_fieldsbookmark_border
ന്യൂയോർക്: ടെന്നിസിലെ പുതിയ കൗമാര വിസ്മയം കോകോ ഗൗഫിന് യു.എസ് ഒാപണിൽ കണ്ണീർമടക്കം. വിംബിൾഡണിൽ തകർപ്പൻ പ്രകടനവുമായി പ്രീക്വാർട്ടർ വരെയെത്തിയ 15കാരി യു.എസ് ഒാപണിൽ മൂന്നാം റൗണ്ടിലുമെത്തിയെങ്കിലും നിലവിലെ ജേത്രിയും ടോപ് സീഡുമായ ജപ്പാെൻറ നവോമി ഒസാകക്കുമുന്നിൽ ഇടറിവീണു. 6
-3, 6-0ത്തിന് കേവലം 65 മിനിറ്റിലായിരുന്നു ഗൗഫിെൻറ പരാജയം. ഇതോടെ കണ്ണീരണിഞ്ഞ കൗമാരക്കാരിയെ ഒസാക ആശ്വസിപ്പിച്ചു. വിജയിക്കുന്നവർ മാത്രം അഭിമുഖം ചെയ്യപ്പെടുന്ന പതിവ് തെറ്റിച്ച് ഒസാക ഗൗഫിനെയും മൈക്കിനടുത്തേക്കു വിളിച്ചു. ‘ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും മികവു കാട്ടുന്ന നീ സങ്കടപ്പെടേണ്ട കാര്യമില്ല. തല ഉയർത്തിപ്പിടിച്ചുതന്നെ മടങ്ങണം’ എന്ന് ഒസാക പറഞ്ഞതോടെ ഗൗഫും ഉഷാറായി.
പുരുഷന്മാരിൽ രണ്ടാം സീഡ് റാഫേൽ നദാൽ, ആറാം സീഡ് അലക്സാണ്ടർ സ്വരേവ്, 13ാം സീഡ് ഗയ്ൽ മോൺഫിൽസ്, 23ാം സീഡ് സ്റ്റാൻ വാവ്റിങ്ക എന്നിവർ പ്രീക്വാർട്ടറിലേക്കു മുന്നേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story