Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ;...

യു.എസ്​ ഒാപൺ; ദ്യോ​കോ​വി​ച്​ സെ​മിയിൽ

text_fields
bookmark_border
യു.എസ്​ ഒാപൺ; ദ്യോ​കോ​വി​ച്​ സെ​മിയിൽ
cancel

ന്യൂ​യോ​ർ​ക്​: ടോ​പ്​ സീ​ഡ്​ സ്​​പെ​യി​നി​​െൻറ റാ​ഫേ​ൽ ന​ദാ​ലി​ന്​ പി​ന്നാ​ലെ ര​ണ്ട്​ ത​വ​ണ ചാ​മ്പ്യ​നാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ൻ​ഡ്​​സ്ലാം ടൂ​ർ​ണ​മ​െൻറാ​യ യു.​എ​സ്​ ഒാ​പ​ണി​​െൻറ സെ​മി ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​തി​ഹാ​സ​താ​രം റോ​ജ​ർ ഫെ​ഡ​റ​റെ മ​ല​ർ​ത്തി​യ​ടി​ച്ചെ​ത്തി​യ ആ​സ്​​ട്രേ​ലി​യ​യു​ടെ ലോ​ക 55ാം ന​മ്പ​ർ താ​രം ജോ​ൺ മി​ൽ​മാ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ ത​ക​ർ​ത്താ​ണ്​ ആ​റാം സീ​ഡാ​യ 2011, 2015 വ​ർ​ഷ​ങ്ങ​ളി​ലെ ചാ​മ്പ്യ​ൻ 11 വ​ർ​ഷ​ത്തി​നി​ടെ 11ാം യു.​എ​സ്​ ഒാ​പ​ൺ സെ​മി​യി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. സ്​​കോ​ർ: 6-3, 6-4, 6-4.

ജ​പ്പാ​​െൻറ 21ാം സീ​ഡ്​ കെ​യ്​ നി​ഷി​കോ​റി​യാ​ണ്​ സെ​മി​യി​ൽ ദ്യോ​കോ​വി​ച്ചി​​െൻറ എ​തി​രാ​ളി. അ​ഞ്ച്​ സെ​റ്റ്​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ 2014ലെ ​ഫൈ​ന​ലി​ൽ ത​ന്നെ തോ​ൽ​പി​ച്ച ​ ക്രൊ​യേ​ഷ്യ​യു​ടെ മ​രി​ൻ സി​ലി​ച്ചി​നെ​തി​രെ​യാ​യി​രു​ന്നു നി​ഷി​കോ​റി​യു​ടെ വി​ജ​യം. സ്​​കോ​ർ: 2-6, 6-4, 7-6 (7/5), 4-6, 6 -4. മ​റ്റൊ​രു സെ​മി​യി​ൽ ന​ദാ​ൽ മൂ​ന്നാം സീ​ഡാ​യ അ​ർ​ജ​ൻ​റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പോ​ട്രോ​യെ നേ​രി​ടും.

വ​നി​ത​ക​ളി​ൽ 20ാം സീ​ഡ്​ ന​വോ​മി ഒ​സാ​ക 22 വ​ർ​ഷ​ത്തി​നി​ടെ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ജ​പ്പാ​​ൻ​കാ​രി​യാ​യി. യു​ക്രെ​യ്​​​നി​െൻറ സീ​ഡി​ല്ലാ താ​രം ലെ​സി​യ സു​രെ​​േ​ങ്കാ​യെ 6-1, 6-1ന്​ ​ത​ക​ർ​ത്താ​യി​രു​ന്നു ഒ​സാ​ക​യു​ടെ മു​ന്നേ​റ്റം. നി​ഷി​കോ​റി​ക്കൊ​പ്പം ഒ​സാ​ക​യും സെ​മി​യി​ലെ​ത്തി​യ​തോ​ടെ ജ​പ്പാ​ന്​ ഇ​ര​ട്ടി​മ​ധു​ര​മാ​യി. 14ാം സീ​ഡ്​ യു.​എ​സി​​െൻറ മാ​ഡി​സ​ൺ കീ​സ്​ ആ​ണ്​ ഒ​സാ​ക​യു​ടെ സെ​മി എ​തി​രാ​ളി. സ്​​പെ​യി​നി​​െൻറ 30ാം സീ​ഡ്​ കാ​ർ​ല സു​വാ​ര​സ്​ ന​വ​ാ​രോ​യെ​യാ​ണ്​ 6-4, 6-3 നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ കീ​സ്​ തോ​ൽ​പി​ച്ച​ത്.

17ാം സീ​ഡ്​ യു.​എ​സി​​െൻറ സെ​റീ​ന വി​ല്യം​സും ലാ​ത്​​വി​യ​യു​ടെ 19ാം സീ​ഡ്​ അ​ന​സ്​​താ​സി​യ സെ​വ​സ്​​റ്റേ​വാ​യും ത​മ്മി​ലാ​ണ്​ ​മ​റ്റൊ​രു സെ​മി. വ​നി​ത സെ​മി വെ​ള്ളി​യാ​ഴ്​​ച​യും പു​രു​ഷ സെ​മി ശ​നി​യാ​ഴ്​​ച​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:djokovicsports newsus open 2018
News Summary - us open 2018-sports news
Next Story