Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നദാൽ x തീം ക്വാർട്ടർ, വനിതകളിൽ സെറീന വില്യംസും സ്ലൊവെയ്ൻ സ്റ്റീഫൻസും
text_fieldsbookmark_border
ന്യൂയോർക്: യു.എസ് ഒാപൺ പുരുഷ സിംഗ്ൾസിൽ റാഫേൽ നദാൽ-െഡാമിനിക് തീം പോരാട്ടം. പ്രീക്വാർട്ടറിൽ ജോർജിയയുടെ നികളസ് ബാസിലാഷ്വിലിയെ 6-3, 6-3, 6-7, 6-4ന് തോൽപിച്ചാണ് യു.എസിലെ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ നദാൽ എട്ടാം യു.എസ് ഒാപൺ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്. വിംബ്ൾഡൺ ഫൈനലിസ്റ്റായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനെ നേരിട്ടുള്ള സെറ്റുകൾക്ക് അടിയറവുപറയിച്ചാണ് ഫ്രഞ്ച് ഓപൺ ഫൈനലിസ്റ്റായ ഡൊമിനിക് തീം ക്വാർട്ടറിൽ ഇടംനേടിയത്. സ്കോർ: 7-5, 6-2, 7-6.
മഡ്രിഡ് ഒാപണിൽ നദാലിെൻറ കളിമൺ കോർട്ടിലെ അപരാജിത കുതിപ്പിന് വിരാമമിട്ട് ഞെട്ടിച്ച തീം പക്ഷേ, ഫ്രഞ്ച് ഒാപൺ ഫൈനലിൽ ഇതിഹാസ താരത്തിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയും യു.എസിെൻറ ജോൺ ഇസ്നറും ക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ ഡെൽപോട്രോ അനായാസം ക്രൊയേഷ്യയുടെ ബോർന കോറിച്ചിനെ 6-4, 6-3, 6-1ന് തോൽപിച്ചപ്പോൾ ഇസ്നർ കാനഡയുടെ മിലോസ് റോണിച്ചിനെതിരായ മത്സരത്തിൽ അൽപം വിയർപ്പൊഴുക്കിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്. അഞ്ചുസെറ്റ് പോരാട്ടത്തിൽ 3-6, 6-3, 6-4, 3-6, 6-2നാണ് ഇസ്നർ റോണിച്ചിെൻറ വെല്ലുവിളി മറികടന്നത്.
വനിത വിഭാഗത്തിൽ മുൻനിര താരങ്ങളായ യു.എസിെൻറ സെറീന വില്യംസ്, നിലവിലെ ജേതാവ് സ്ലൊവെയ്ൻ സ്റ്റീഫൻസ്, കരോലിന പ്ലിസ്കോവ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. ലോക ഒന്നാം നമ്പർ താരം സിമോണ ഹാെലപ്പിന് ആദ്യദിനം തന്നെ മടക്കടിക്കറ്റ് നൽകി ഞെട്ടിച്ച ൈകയ കനേപ്പിയെയാണ് സെറീന മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപിച്ചത്. സ്കോർ 6-0, 4-6, 6-3. മൂന്നാം സീഡായ സ്റ്റീഫൻസ് ബെൽജിയത്തിെൻറ എലീസ് മെർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തി അവസാന എട്ടിൽ ഇടംപിടിച്ചു. ആസ്ട്രേലിയയുെട ആഷ്ലി ബാർട്ടിയെ 6-4, 6-4ന് തോൽപിച്ചെത്തിയ ചെക് റിപ്പബ്ലിക്കിെൻറ എട്ടാം സീഡ് കരോലിന പ്ലിസ്കോവയാണ് ക്വാർട്ടറിൽ സെറീനയുെട എതിരാളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story