Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് ഒാപൺ: നദാൽ, സെറീന രണ്ടാം റൗണ്ടിൽ
text_fieldsbookmark_border
ന്യൂയോർക്: യു.എസ് ഒാപൺ ആദ്യ റൗണ്ടിലെ ജയത്തോടെ ടോപ് സീഡുകളായ റാഫേല്‍ നദാൽ, ആന്‍ഡി മറെ, സ്റ്റാൻ വാവ്റിങ്ക, യുവാന്‍ മാർട്ടിന് ഡെല്‍പോര്‍ട്ടോ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. വനിത വിഭാഗത്തിൽ മുന്‍ ജേതാവ് സെറീന വില്യംസ്, സഹോദരി വീനസ് വില്യംസ്, നിലവിലെ ചാമ്പ്യൻ യു.എസിെൻറ സ്ലൊവെയ്ൻ സ്റ്റീഫന്‍സ്, വിക്ടോറിയ അസരെങ്ക എന്നിവരും മുന്നേറി. നാട്ടുകാരനായ ഡേവിഡ് ഫെറർ പരിക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് നിലവിലെ ചാമ്പ്യനായ നദാലിെൻറ മുന്നേറ്റം എളുപ്പമായത്.
ആദ്യ സെറ്റ് നദാൽ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ 4-3ന് മുന്നിട്ടുനിൽക്കെ ഇടങ്കാലിനേറ്റ പരിക്ക് അലട്ടിയതിനെ തുടർന്നാണ് ഫെറർ പിൻവാങ്ങിയത്. മുൻ ലോക മൂന്നാം നമ്പർ താരംകൂടിയായ ഫെറർ ഇത് തെൻറ അവസാന ഗ്രാൻഡ്സ്ലാം കൂടിയാണെന്ന് പ്രഖ്യാപിച്ചു. അമേരിക്കയുടെ ഡൊണാൾഡ് യങ്ങിനെ 6-0, 6-3, 6-4ന് തോൽപിച്ചാണ് അർജൻറീനയുടെ മൂന്നാം സീഡായ ഡെൽപോർേട്ടാ രണ്ടാം റൗണ്ടിലെത്തിയത്. 14 മാസത്തിനുശേഷം ഗ്രാൻഡ്സ്ലാം മത്സരത്തിനിറങ്ങിയ ബ്രിട്ടെൻറ മുൻ ലോക ഒന്നാം നമ്പർ താരമായ ആൻഡി മറെ 6-7, 6-3, 7-5, 6-3ന് ആസ്ട്രേലിയയുെട ജെയിംസ് ഡെക്ക്വർത്തിനെ മറികടന്ന് മുന്നേറി.
ആദ്യ റൗണ്ട് പോരാട്ടത്തിൽ മഗ്ദ ലിനെറ്റെയെ നേരിട്ടുള്ള സെറ്റുകൾക്ക് മുട്ടുകുത്തിച്ച് സെറീന വില്യംസ് യു.എസ് ഒാപൺ മടങ്ങിവരവ് ഗംഭീരമാക്കി. പോളിഷ് താരത്തെ 6-4, 6-0ത്തിന് മറികടന്നാണ് സെറീന മാർഗരറ്റ് കോർട്ടിെൻറ റെക്കോഡ് നേട്ടമായ 24ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് പ്രയാണം തുടങ്ങിയത്. റഷ്യയുടെ സെറ്റ്ലാന കുസ്നെറ്റ്സോവയെയാണ് ഒന്നാം റൗണ്ടില്‍ അമേരിക്കന്‍ താരമായ വീനസ് വില്യംസ് പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 5-7, 6-3. വനിത സിംഗ്ള്‍സില്‍ നിലവിലെ ജേത്രിയായ സ്ലൊവെയ്ൻ 6-1, 7-5ന് റഷ്യയുടെ എഗേനിയ റോഡിനയെ പരാജയപ്പെടുത്തി. ബെലറൂസിെൻറ വിക്ടോറിയ അസരെങ്ക സ്ലൊവാക്യയുടെ വിക്ടോറിയ കുസ്മോവയെ 6-3, 7-5ന് പരാജയപ്പെടുത്തി രണ്ടാം റൗണ്ട് പ്രവേശനം സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story